വർഷ അവസാനത്തെ തകർപ്പൻ ഫോൺ സെയിലുമായി ഫ്ലിപ്പ്കാർട്ട് എത്തി

HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം

ICICI ബാങ്കുകൾക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ്

ഡിസംബർ 31 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്

വർഷ അവസാനത്തെ തകർപ്പൻ ഫോൺ സെയിലുമായി ഫ്ലിപ്പ്കാർട്ട് എത്തി

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഇയർ എൻഡ് സെയിലുകൾ നടന്നുകൊണ്ടിരിക്കുകയാണ് .ഇന്നുംകൂടി ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇപ്പോൾ പോക്കോയുടെ X3 എന്ന സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്നതാണ് .15999 രൂപയ്ക്ക് ഒപ്പം 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

പോക്കോയുടെ X3 സ്മാർട്ട് ഫോണുകൾ 

 6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1,080×2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 120Hz refresh rate ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത .സംരക്ഷണത്തിന് Corning Gorilla Glass 5 ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രൊസസ്സറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Qualcomm Snapdragon 732G SoC ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .

Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ  ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ ആണ് .

64+13 +2+2 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി  ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് കൂടിയാണ് .6000 mAhന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile