7 ഇഞ്ചിന്റെ ഡിസ്പ്ലേ ,6000mah ബാറ്ററിയിൽ എത്തിയ ടെക്ക്നോ ഫോൺ ഇപ്പോൾ 7999 രൂപയ്ക്ക്

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ടെക്ക്നോയുടെ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ,എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ്

7 ഇഞ്ചിന്റെ ഡിസ്പ്ലേ ,6000mah ബാറ്ററിയിൽ എത്തിയ ടെക്ക്നോ ഫോൺ ഇപ്പോൾ 7999 രൂപയ്ക്ക്

വലിയ ഡിസ്‌പ്ലേയിൽ ടെക്ക്നോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .Tecno Spark Power 2 എയർ എന്ന മോഡലുകൾ ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത്  .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും കൂടാതെ ബാറ്ററി ലൈഫും ആണ് .ഒരു ടാബ്‌ലെറ്റ് എന്ന രീതിയിലും Tecno Spark Power 2 എയർ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .Tecno Spark Power 2 എയർ മോഡലുകളുടെ മറ്റ സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

Tecno Spark Power 2 എയർ -സവിശേഷതകൾ 

ഡിസ്പ്ലേ തന്നെയാണ് ഈ മോഡലുകളുടെ പ്രധാന സവിശേഷത .7 ഇഞ്ചിന്റെ HD+വാട്ടർഡ്രോപ്പ് notch ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 720×1640 പിക്സൽ റെസലൂഷനും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 20.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾക്കുണ്ട് .അടുത്തതായി ഇതിൽ പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .അതുപോലെ തന്നെ  (ആൻഡ്രോയിഡ് 10 ) ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ MediaTek Helio A22 Quad Coreപ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3  ജിബിയുടെ റാംമ്മിൽ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13+ 2 + 2 + എ ഐ  മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Tecno Spark Power 2 എയർ എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ 6000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട്.

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 3  ജിബിയുടെ റാംമ്മിൽ 32  ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 7999 രൂപയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile