motorola edge 70 fusion
42 ശതമാനം ഡിസ്കൌണ്ടിൽ Motorola Edge 70 Fusion ഇപ്പോൾ സ്വന്തമാക്കാം. 12GB റാമും Snapdragon പെർഫോമൻസും 7000 mAh ടർബോ പവറുമുള്ള മോട്ടറോള ഫോണാണിത്. മൾട്ടിടാസ്കിംഗും ഗെയിമിംഗും സുഗമമാക്കാൻ സഹായിക്കുന്ന 12GB റാമുള്ള മോട്ടറോള എഡ്ജ് 70 ഫ്യൂഷന് ഫ്ലിപ്കാർട്ടിലാണ് ഇളവ്. 20000 രൂപയോളം കിഴിവ് ഈ ഫോണിന് ഇപ്പോൾ ലഭ്യമാണ്. ഈ വർഷം മാർച്ചിലാണ് എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
ഒരു തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ചാർജ് നിൽക്കുന്ന ബാറ്ററി ഫോൺ നോക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണിത്. ഇതിനൊപ്പം മികച്ച സ്നാപ്ഡ്രാഗൺ പ്രോസസറും സ്മൂത്ത് സ്ക്രോളിങ്ങും ബോണസ് ഫീച്ചറുകളാണ്. ഓഫറിനെ കുറിച്ചും മോട്ടറോള എഡ്ജ് 70 ഫ്യൂഷന്റെ ഫീച്ചറുകളും അറിയാം.
12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോണാണിത്. മോട്ടറോള എഡ്ജ് 70 ഫ്യൂഷന്റെ വിപണി വില 59999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിലെ 42 ശതമാനം കിഴിവിലൂടെ വെറും 34999 രൂപയ്ക്ക് മോട്ടറോള സ്മാർട്ട് ഫോൺ വാങ്ങിക്കാം.
ആക്സിസ് ബാങ്ക് കാർഡിലൂടെയും എസ്ബിഐ കാർഡിലൂടെയും 1750 രൂപയുടെ കിഴിവ് നേടാം. ഇങ്ങനെ മോട്ടോ മൊബൈൽ വെറും 33000 രൂപയ്ക്ക് സ്മാർട്ട് ഫോൺ വാങ്ങിക്കാനാകും.
25900 രൂപയുടെ എക്സ്ചേഞ്ച് ഓഫറും മോട്ടറോള ഫോണിന് ലഭ്യമാണ്. 9 മാസത്തേക്ക് ആകർഷകമായ 3889 രൂപയുടെ ഇഎംഐ ഡീലും അനുവദിച്ചിട്ടുണ്ട്.
Also Read: ഓണച്ചിത്രങ്ങൾ ഇനി QLED സ്ക്രീനിൽ! 32% വിലക്കുറവിൽ Onida 4K QLED സ്മാർട്ട് ടിവി വീട്ടിലെത്തിക്കാം
മോട്ടറോള സ്മാർട്ട് ഫോണിന് 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും 5,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള ഫോണാണിത്. ഇതിന് 6.78 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും സ്മാർട്ട് വാട്ടർ ടച്ച് ടെക്നോളജിയുമുള്ള ഫോണാണിത്. മോട്ടോറോള എഡ്ജ് 70 ഫ്യൂഷനിൽ
മോട്ടോറോള എഡ്ജ് 70 ഫ്യൂഷനിൽ 7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 68W ടർബോപവർ ചാർജിംഗ് പിന്തുണയ്ക്കുന്ന ഫോണിൽ ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും കൊടുത്തിരിക്കുന്നു.
ഇതിന് MIL-810H സർട്ടിഫിക്കേഷനും പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68, IP69 റേറ്റിംഗും ഫോണിലുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 4 പ്രൊസസറിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഡ്യുവൽ റിയർ ക്യാമറയാണ് സ്മാർട്ട് ഫോണിനുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന 50MP സോണി LYTIA 710 മെയിൻ ക്യാമറയും ഫോണിലുണ്ട്. 13MP അൾട്രാ-വൈഡ് സെൻസറും ഇതിലുണ്ട്. ഫോണിന് മുൻവശത്ത് 32MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
ഈ ഫോണിലെ എല്ലാ ക്യാമറകളിലും HDR സപ്പോർട്ടും 4K വീഡിയോ റെക്കോർഡിങ്ങും പിന്തുണയ്ക്കുന്നു.