ഫ്ലിപ്പ്കാർട്ട് ബമ്പർ ഓഫർ ;ഒപ്പോ റെനോ 2F ഇപ്പോൾ 14490 രൂപയ്ക്ക്

HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ദീപാവലി ഓഫറുകൾ ആരംഭിച്ചു

ഒപ്പോ റെനോ 2F ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം

ഫ്ലിപ്പ്കാർട്ട് ബമ്പർ ഓഫർ ;ഒപ്പോ റെനോ 2F ഇപ്പോൾ 14490 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ദീപാവലി ഓഫറുകൾ ആരംഭിച്ചിരിക്കുന്നു.നവംബർ 13  വരെയാണ് ഉപഭോതാക്കൾക്ക് ദീപാവലി ഓഫറുകൾ ലഭ്യമാകുന്നത് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ എന്നിങ്ങനെ മിക്ക ഇലട്രോണിക്സ് ഉപകരണങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ദീപാവലി ഓഫറുകളിൽ ആക്സിസ്,കൊഡാക്ക് ,ICICI  ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

അത്തരത്തിൽ 2500 രൂപ വരെ ക്യാഷ് ബാക്കിൽ ഒപ്പോയുടെ റെനോ 2F ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 6.5 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സ്ക്രീൻ മുതൽ ബോഡി വരെ 91.6 റെഷിയോ ആണുള്ളത് .

 2.0GHz Helio P70 octa core പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android v9.0 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം ഇതിനു നല്കിയിട്ടുണ്ട് കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്വാഡ് ക്യാമറകളാണ് ഇതിനുള്ളത് .48MP+8MP+2MP+2 മെഗാപിക്സലിന്റെ നാലു ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഒപ്പോയുടെ ഈ മോഡലുകൾക്കുണ്ട് .4000mAHന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Type-C ചാർജറുകൾ തന്നെയാണ് ഇതിനുള്ളത് .ഡ്യൂവൽ 4ജി ,നാനോ + നാനോ കൂടാതെ ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകൾ എന്നിവ മറ്റു സവിശേഷതകളാണ് .

 

Experienced Social Media And Content Marketing Specialist View Full Profile