ഫ്ലിപ്പ്കാർട്ട് ഡേയ്സ് ഓഫറുകളിൽ സാംസങ്ങ് ഫോണുകളും

HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കാം

ജൂൺ 23 മുതൽ ജൂൺ 27 വരെ ആണ് ഓഫറുകൾ ലഭിക്കുന്നത്

ഫ്ലിപ്പ്കാർട്ട് ഡേയ്സ് ഓഫറുകളിൽ സാംസങ്ങ് ഫോണുകളും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരം .ജൂൺ 23 മുതൽ ജൂൺ 27 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു .സ്മാർട്ട് ഫോണുകളിൽ ആണ് കൂടുതൽ ഓഫറുകൾ ലഭിക്കുന്നത് .ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ഓഫറുകളാണ് ഇത് .ഇപ്പോൾ സാംസങ്ങിന്റെ റൊട്ടെറ്റിങ് ക്യാമറകളിൽ പുറത്തിറങ്ങിയ Samsung Galaxy A80 ഫോൺ 21999 രൂപയ്ക്ക് .

Digit.in Survey
✅ Thank you for completing the survey!

സാംസങ്ങ് ഗാലക്സി A80 -സവിശേഷതകൾ 

6.70ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പ്രോസസറുകളാണ് ഇതിനുള്ളത് .Qualcomm Snapdragon 730ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

8 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 3,700mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .25 w ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഇനി ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ  സവിശേഷതകളാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് സെൽഫി ക്യാമറകൾ ഇല്ല. 48 + 8 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ റൊട്ടേറ്റ് ചെയ്തു തന്നെയാണ് സെൽഫി പിക്ച്ചറുകളും എടുക്കുവാൻ സാധിക്കുന്നത് .അതായത് മുന്നിൽ 48 എംപി ക്യാമറകൾ ഉപയോഗിച്ച് പിക്ച്ചറുകളും മറ്റു എടുക്കുവാൻ സാധിക്കുന്നതാണ്.Angel Gold, Ghost White, Phantom Black എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു്.

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo