ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഓഫർ ആരംഭിച്ചു ; 6000mah ബാറ്ററി ഫോൺ 6999 രൂപയ്ക്ക്

HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ബിഗ് സേവിങ്സ് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

SBI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഫ്ലിപ്പ്കാർട്ടിൽ നിന്നും ബിഗ് സേവിങ്സ് ഡേ ഓഫറുകളിൽ ലഭിക്കുന്നതാണ്

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഓഫർ ആരംഭിച്ചു ; 6000mah ബാറ്ററി ഫോൺ 6999 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ വീണ്ടും ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ഡിസംബർ 18 മുതൽ ഡിസംബർ 22 വരെയുള്ള ദിവസ്സങ്ങളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുകൂടാതെ SBI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഫ്ലിപ്പ്കാർട്ടിൽ നിന്നും ബിഗ് സേവിങ്സ് ഡേ ഓഫറുകളിൽ ലഭിക്കുന്നതാണ് .ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ഇൻഫിനിക്സ് സ്മാർട്ട് 4 -ഇപ്പോൾ ക്യാഷ് ബാക്കിൽ വാങ്ങിക്കാം 

 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.82 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1640 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Quad Core MediaTek Helio A22 ലാണ് Infinix Smart 4 ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 13 മെഗാപിക്സൽ + ഡെപ്ത് സെൻസറുകൾ (Custom Bokeh, AI HDR, AI 3D Beauty, Panorama, AR Animoji, AI 3D Body Shaping ) എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Infinix Smart 4 ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ഈ ഫോണുകളുടെ ഫീച്ചറുകൾ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .6000mah ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  Android 10 Go Edition ൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4G VOLTE, 4G, 3G, 2G
എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് ..Infinix Smart 4 ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ  സാധിക്കുന്നതാണ്.

Experienced Social Media And Content Marketing Specialist View Full Profile