First Sale: SAMSUNG GALAXY S25 സീരീസ് ഓഫ്ലൈൻ, ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ, എല്ലാത്തിലും ഒരേ പ്രോസസർ, നിങ്ങളുടെ ചോയിസ് നോക്കി വാങ്ങൂ…
ഗാലക്സി S25 Ultra, S25+, S25 ഫോണുകളാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്
ഇന്ന് മുതൽ, ഫോണുകൾ ഔദ്യോഗികമായി ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ ലഭിക്കുന്നതാണ്
സാംസങ് ഗാലക്‌സി S25 12GB+256GB വേരിയന്റാണ് ഏറ്റവും കുറഞ്ഞ മോഡൽ
SAMSUNG GALAXY S25 സീരീസ് ഫോണുകളുടെ വിൽപ്പന ഇന്ന് മുതൽ ആരംഭിക്കുന്നു. ഗാലക്സി S25 Ultra, S25+, S25 ഫോണുകളാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇതുവരെ, ഫോണുകൾ പ്രീ-ഓർഡറിനായി ലഭ്യമാക്കിയിരുന്നു. എന്നാൽ ഇന്ന് മുതൽ, ഫോണുകൾ ഔദ്യോഗികമായി ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ ലഭിക്കുന്നതാണ്.
SurveySAMSUNG GALAXY S25 സീരീസ്: വില ചുരുക്കത്തിൽ
സാംസങ് ഗാലക്‌സി S25 12GB+256GB വേരിയന്റാണ് ഏറ്റവും കുറഞ്ഞ മോഡൽ. ഇതിന് 80,999 രൂപയാകുന്നു. 12GB+512GB കോൺഫിഗറേഷൻ ഫോണിന് 92,999 രൂപയുമാകുന്നു. എന്നാൽ ഗാലക്സി എസ് 25+ ഫോണിന്റെ 256 ജിബി വേരിയന്റിന് 99,999 രൂപ മാത്രമാണ് വില. 512 ജിബി ഫോണിന് 1,11,999 രൂപയുമാകും.
ഗാലക്സി S25 അൾട്രാ 1,29,999 രൂപയാണ് വിലയാകുന്നത്. 256GB, 512GB വേരിയന്റുകൾക്ക് യഥാക്രമം 1,41,999 രൂപയും 1,65,999 രൂപയുമാകുന്നു.

SAMSUNG GALAXY S25: ഏത് ഫോണാണ് Best?
ബേസിക് മോഡൽ വേണോ അതോ ഫ്ലാഗ്ഷിപ്പ് വേണോ എന്നത് നിങ്ങളുടെ മുൻഗണന അനുസരിച്ചിരിക്കും. Galaxy S25 ലൈനപ്പിലെ മൂന്ന് മോഡലുകളും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാിലാണുള്ളത്. ഇവയിലെല്ലാം 12GB റാമുള്ള സ്റ്റാൻഡേർഡ് മോഡലുമുണ്ട്.
ഗാലക്സി S25: 6.2 ഇഞ്ച് ഡിസ്‌പ്ലേയിൽ, മെലിഞ്ഞ ബെസലുകളുള്ള സ്മാർട്ഫോണാണിത്. 4,000mAh ബാറ്ററിയുള്ളതിനാൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കും. മുൻവശത്തും പിന്നിലും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും അലുമിനിയം ഫ്രെയിമും കൊടുത്തിരിക്കുന്നു.
ഗാലക്സി S25+: നിങ്ങൾ കുറച്ചുകൂടി വലിയ ഡിസ്‌പ്ലേയാണ് ഇഷ്ടപ്പെടുന്നതെങ്കിൽ ഇത് പരിഗണിക്കാം. പ്രത്യേകിച്ച് അൾട്രാ മോഡൽ ആവശ്യമില്ലാത്തവർക്ക് ഇതാണ് ബെസ്റ്റ്. 6.7 ഇഞ്ച് സ്ക്രീനും 4,900mAh ബാറ്ററിയും ഇതിലുണ്ട്.
50MP പ്രൈമറി സെൻസറും 12MP അൾട്രാ-വൈഡ് ലെൻസുമുണ്ട്. 10MP-യുടെ ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു.
സാംസങ് ഗാലക്സി S25 Ultra
6.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ടൈറ്റാനിയം ബിൽഡ്, കോർണിങ് ഗൊറില്ല ആർമർ 2 ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. 5,000mAh ബാറ്ററി ഒരു ദിവസം മുഴുവൻ ദൈർഘ്യത്തിന് ഉപയോഗിക്കാം.
200 മെഗാപിക്സൽ പ്രൈമറി സെൻസറും ഇതിലുണ്ട്. പുതിയ 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും, 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഫോണിൽ കൊടുത്തിരിക്കുന്നു. 50 മെഗാപിക്സൽ ലെൻസ്കോപ്പ് ടെലിഫോട്ടോക്സ് ലെൻസും ഇതിൽ ഫീച്ചർ ചെയ്യുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile