Day 1 Sale: 9999 രൂപയ്ക്ക് ഇന്ന് വാങ്ങാം, സ്ലിം ബ്യൂട്ടി New Tecno 5G ഫോൺ! 6000mAh പവർഫുൾ, 50MP സെൽഫി സെൻസർ, പിന്നെ…

HIGHLIGHTS

6000mAh പവർഫുൾ ബാറ്ററിയും 50 മെഗാപിക്സൽ സെൽഫി സെൻസറുമുള്ള Tecno Spark Go 5G-യുടെ ആദ്യ വിൽപ്പനയാണിന്ന്

Ella AI ഉൾപ്പെടെയുള്ള എഐ സപ്പോർട്ട് ഈ സ്മാർട്ഫോണിനുണ്ട്

10000 രൂപയ്ക്കും താഴെ വിലയാകുന്ന 5ജി കണക്റ്റിവിറ്റിയുള്ള ഫോണാണിത്

Day 1 Sale: 9999 രൂപയ്ക്ക് ഇന്ന് വാങ്ങാം, സ്ലിം ബ്യൂട്ടി New Tecno 5G ഫോൺ! 6000mAh പവർഫുൾ, 50MP സെൽഫി സെൻസർ, പിന്നെ…

Day 1 Sale: 9999 രൂപയ്ക്ക് മുതൽ പുതിയ ടെക്നോ ഫോൺ വാങ്ങാം. 6000mAh പവർഫുൾ ബാറ്ററിയും 50 മെഗാപിക്സൽ സെൽഫി സെൻസറുമുള്ള Tecno Spark Go 5G-യുടെ ആദ്യ വിൽപ്പനയാണിന്ന്. Ella AI ഉൾപ്പെടെയുള്ള എഐ സപ്പോർട്ട് ഈ സ്മാർട്ഫോണിനുണ്ട്. ടെക്നോ സ്പാർക് ഗോ 5ജിയുടെ വിലയും ഫീച്ചറുകളും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Tecno Spark Go 5G: ഓഫർ

6.74 ഇഞ്ച് IPS LCD ഡിസ്പ്ലേയാണ് ടെക്നോ സ്പാർക് ഗോയിലുള്ളത്. ഇതിൽ 120Hz റിഫ്രഷ് റേറ്റും HD+ സ്‌ക്രീൻ റെസല്യൂഷനുമുള്ള ഡിസ്പ്ലേയാണുള്ളത്. സ്മാർട്ഫോണിന് 7.99mm കനവും 194 ഗ്രാം ഭാരവുമാണുള്ളത്.

ഈ ടെക്നോ സ്മാർട്ഫോണിന്റെ പിൻ പാനലിൽ 50MP പ്രൈമറി ക്യാമറയാണ് കൊടുത്തിരിക്കുന്നത്. ഇതിൽ മുൻവശത്ത് 5MP പഞ്ച്-ഹോൾ സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്. ഇതിൽ ക്യാമറ ഡിസൈൻ ചെയ്തിരിക്കുന്നത് തിരശ്ചീനമായാണ്.

Tecno Spark Go

മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്പാണ് ഫോണിൽ കൊടുത്തിട്ടുള്ളത്. ഇതിൽ arm മാലി-G57 MC2 GPU ബന്ധിപ്പിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15 ആണ് ഫോണിലെ ഒഎസ്. ടെക്‌നോ സ്പാർക്ക് ഗോ 5G-യിൽ Ella AI സപ്പോർട്ട് ലഭിക്കും. ഇതുവഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചർ സപ്പോർട്ട് ചെയ്യാനാകും. AI സപ്പോർട്ടിലൂടെ നിങ്ങൾക്ക് സർക്കിൾ ടു സെർച്ച്, AI റൈറ്റിംഗ് ഫീച്ചറുകൾ ലഭിക്കും.

6,000mAh ബാറ്ററി കപ്പാസിറ്റിയാണ് ടെക്നോ ഫോണിലുള്ളത്. ഇത് വെള്ളവും പൊടിയും പ്രതിരോധിക്കുന്ന സ്മാർട്ഫോണാണ്. ഇതിനായി സ്പാർക് ഗോ 5ജിയിൽ IP64 റേറ്റിങ്ങുണ്ട്.

10000 രൂപയ്ക്കും താഴെ വിലയാകുന്ന 5ജി കണക്റ്റിവിറ്റിയുള്ള ഫോണാണിത്. ഈ സെഗ്‌മെന്റിൽ 4×4 MIMO സപ്പോർട്ടുള്ള ആദ്യത്തെ സ്മാർട്ഫോണാണിത്. ബ്ലൂടൂത്ത് വഴിയും കണക്റ്റിവിറ്റി ഉറപ്പിക്കാം. ഇതിൽ ഫ്രീലിങ്ക് എന്ന കണക്റ്റിവിറ്റി ഓപ്ഷനും ടെക്നോ സ്പാർക് ഗോ തരുന്നു. കറുപ്പ്, പച്ച, പർപ്പിൾ, നീല നിറങ്ങളിലാണ് ഈ ടെക്നോ സ്മാർട്ഫോൺ പുറത്തിറക്കിയത്.

ടെക്നോ സ്പാർക് ഗോ: ആദ്യ വിൽപ്പനയും ഓഫറുകളും

ഈ ടെക്നോ സ്പാർക്ക് ഗോ 5ജി ഫോൺ ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്‌ഫോണാണ്. ഓഗസ്റ്റ് 14-നാണ് സ്മാർട്ഫോൺ ലോഞ്ച് ചെയ്തത്. ഇപ്പോൾ ഫോണിന്റെ ആദ്യ വിൽപ്പനയും ആരംഭിച്ചിരിക്കുന്നു. ആമസോൺ ഇന്ത്യയിലും ഫ്ലിപ്കാർട്ടിലും സ്മാർട്ഫോൺ ലഭ്യമാണ്. ഇതിന്റെ വില 9,999 രൂപയാണ്. 4ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടെക്നോ സ്മാർട്ഫോണാണിത്. 10000 രൂപയ്ക്ക് താഴെ സ്മാർട്ഫോൺ നോക്കുന്നവർക്ക് ഈ ടെക്നോ ഹാൻഡ്സെറ്റ് അനുയോജ്യമാണ്.

Also Read: 64MP Sony ക്യാമറ, 1TB സ്റ്റോറേജ് Lava Play Ultra ഇന്ത്യയിലെത്തി, എന്താ ഫോണിനിത്ര പ്രത്യേകതകൾ നോക്കിയാലോ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo