2018 ലെ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ തിരെഞ്ഞടുക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 04 Dec 2018
HIGHLIGHTS
  • 2018 ലെ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ ഇവയെല്ലാം

2018 ലെ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ തിരെഞ്ഞടുക്കാം


വൺ പ്ലസ് 6 T 

വൺപ്ലസ് ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്ന വൺപ്ലസ് 6t എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ ആമസോണിൽ മികച്ച വിറ്റുവരവാണ്‌ നടന്നുകൊണ്ടിരിക്കുന്നത് .വൺപ്ലസ് 6 എന്ന മോഡലിനേക്കാൾ കൂടുതലായി ഒരുപാടു സവിശേഷതകൾ 6T എന്ന മോഡലുകൾക്ക് നൽകിയിരിക്കുന്നു .അതിൽ എടുത്തുപറയേണ്ടത് അതിന്റെ ഫിംഗർ പ്രിന്റ് സെൻസർ ആണ് .37999 രൂപമുതൽ ആണ് ഇതിന്റെ വില ആരംഭിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലിന് 45999 രൂപയാണ് വിലവരുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസ്സിലാക്കാം .

ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .


ഹുവാവെ നോവ 3 

6.3 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 3ഡി ഫേസ് ഡിറ്റക്ഷനോടെയാണ് ഇത് പുറത്തിറങ്ങുന്നത് . Kirin 970 പ്രോസസറിലാണ് ഇത്  പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 8.1 Oreo ലാണ് ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് എന്നത് ഏറ്റവും എടുത്തു പറയേണ്ട കാര്യമാണ് .

16MP+24 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24MP+2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് .കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .ഇതിന്റെ വിലവരുന്നത് 34999 രൂപയാണ് .


 സാംസങ്ങ് ഗാലക്സി എ 8 പ്ലസ്

6 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2220 x 1080 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ 2.2GHz + 1.6GHz Exynos 7885 octa core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ക്യാമെറയെക്കുറിച്ചു പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16+8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്

 

ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്


ഹുവാവെയുടെ ഹോണർ 8X 

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080x2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .

20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .

 

ഹോണറിന്റെ പ്ലേ സ്മാർട്ട് ഫോണുകൾ 

6.3 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .1080 x 2340 സ്ക്രീൻ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ കിരിൻ 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

 

ഹുവാവെയുടെ മേറ്റ് 20 പ്രൊ

6.39 ഇഞ്ചിന്റെ QHD+  ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വലിയ പിക്സൽ സ്ക്രീൻ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .1440x3120 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് . 3D ഗ്ലാസ്സുകളാണ് മുന്നിലും പിന്നിലും നൽകിയിരിക്കുന്നത് .പുതിയ സ്റ്റൈലിഷ് രൂപ കല്പനയിൽ തന്നെയാണ് ഹുവാവെയുടെ മേറ്റ് 20 പ്രൊ മോഡലുകളും പുറത്തിറക്കുന്നത് .ആദ്യത്തെ Kirin 980 പ്രോസസറുകളിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ എന്ന സവിശേഷതകളും ഹുവാവെയുടെ മേറ്റ് 20 പ്രൊ എന്ന മോഡലുകൾക്ക് സ്വന്തം .

ഓപ്പറേറ്റിംഗ് സിസ്റ്റവും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .പിന്നിൽ ട്രിപ്പിൾ ക്യാമറകളാണ് ഈ മോഡലുകളുടെ ഏറ്റവും വലിയ ആകർഷണം .40 കൂടാതെ 20 കൂടാതെ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് മേറ്റ് 20 പ്രൊ മോഡലുളളക്കുള്ളത് .കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഓരോ കാമറകൾക്കും ഓരോ സവിശേഷതകളാണ് ഉള്ളത് .ഹുവാവെ പറയുന്നത് ഏറ്റവും മികച്ച സിനിമാറ്റോ ഗ്രാഫി ഇതിന്റെ ക്യാമറകളിൽ ഷൂട്ടിംഗ് ചെയ്യുന്നതിന് സാധ്യമാകുന്നു എന്നതാണ് .സെൽഫി ക്യാമറകളും മികച്ച പെർഫോമൻസ് തന്നെയാണ് കാഴ്ചവെക്കുന്നത് .

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
DMCA.com Protection Status