Redmi 12C Price Cut: 6,000 രൂപ റേഞ്ചിൽ റെഡ്മി ഫോൺ വാങ്ങാം, പകുതി വിലയ്ക്ക് ഓഫർ

Updated on 30-Nov-2023
HIGHLIGHTS

Redmi 12C ഇപ്പോൾ വൻ വിലക്കിഴിവിൽ വാങ്ങാം

14,000 രൂപയ്ക്ക് അടുത്ത് വിപണി വിലയുള്ള സ്മാർട്ഫോണാണിത്

ആമസോണിൽ ഫോൺ 51 ശതമാനം വിലക്കിഴിവിലാണ് വിൽക്കുന്നത്

അടുത്ത മാസം റെഡ്മി 13C ലോഞ്ച് ചെയ്യാനിരിക്കെ, തൊട്ടുമുമ്പ് വന്ന ഹാൻഡ് സെറ്റിന് കിടിലൻ ഓഫർ. ഫോണിന്റെ മുൻഗാമിയായ Redmi 12C ഇപ്പോൾ വൻ വിലക്കിഴിവിൽ വിറ്റഴിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ചിലെത്തിയ റെഡ്മി 12Cയ്ക്കാണ് ഇപ്പോൾ ഓഫർ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ഫോണിന്റെ ഈ Special Sale-നെ കുറിച്ച് വിശദമായി അറിയാം.

Redmi 12C ഓഫർ ഇങ്ങനെ…

ലോ ബജറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്മാർട്ഫോൺ 7000 രൂപ റേഞ്ചിൽ വാങ്ങാമെന്നതാണ് നേട്ടം. 14,000 രൂപയ്ക്ക് അടുത്ത് വിപണി വിലയുള്ള സ്മാർട്ഫോണാണിത്. ഇപ്പോൾ ആമസോണിൽ ഫോൺ 51 ശതമാനം വിലക്കിഴിവിലാണ് വിൽക്കുന്നത്. അതായത്, 4GB റാമും, 64GB സ്റ്റോറേജുമുള്ള റെഡ്മി 12സി ഇപ്പോൾ പകുതി വിലയ്ക്ക് പർച്ചേസ് ചെയ്യാം.

Redmi 12C ഇപ്പോൾ വൻ വിലക്കിഴിവിൽ

Redmi 12C വിലക്കിഴിവിൽ

13,999 രൂപയ്ക്ക് വിൽക്കുന്ന റെഡ്മി 12സി വെറും 6,799 രൂപയ്ക്ക് വാങ്ങാം. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിനാകട്ടെ 8,299 രൂപയാണ് വില വരുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി ഫോൺ ഇപ്പോൾ 9,299 രൂപയ്ക്കും വാങ്ങാം.
6GB റാമും 128 GB സ്റ്റോറേജുമുള്ള റെഡ്മി 12 ഫോണിനും ഓഫറുണ്ട്. 9,299 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാനുള്ള സുവർണാവസരമാണ് ആമസോൺ ഓഫറിൽ ഒരുക്കിയിരിക്കുന്നത്. ഓഫറിൽ വാങ്ങാൻ… CLICK HERE

റെഡ്മി 12സി ഫീച്ചറുകൾ

ആകർഷകമായ ഫീച്ചറുകളോടെ വരുന്ന ഫോണാണ് റെഡ്മി 12C. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചുള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് റെഡ്മി 12Cയിൽ വരുന്നത്. ഈ ഡിസ്പ്ലേയിൽ LCD പാനലും HD+ റെസലൂഷനും വരുന്നുണ്ട്.

Read More: KSRTC ടിക്കറ്റ് എടുക്കാൻ Google Pay; എന്നുമുതൽ?

ഫോണിന് മികച്ച പെർഫോമൻസ് നൽകാനായി ഹീലിയോ G85 SoC പ്രോസസർ ഉൾപ്പെടുത്തിയിരിക്കുന്നു. 5,000mAh ആണ് ഫോണിന്റെ ബാറ്ററി. 10Wനെ പിന്തുണയ്ക്കുന്ന മൈക്രോ USB പോർട്ടാണ് റെഡ്മി 12സിയിലുള്ളത്. ആൻഡ്രോയിഡ് 12 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സോഫ്റ്റ് വെയർ. 500 നിറ്റ്സ് ആണ് ഫോണിന്റെ ബ്രൈറ്റ്നെസ്.

4Gയാണ് ഫോണിന്റെ കണക്റ്റിവിറ്റി. ഭേദപ്പെട്ട ക്യാമറ ഫീച്ചറുകൾ റെഡ്മി 12സിയിലുമുണ്ട്. 50 മെഗാപിക്സലാണ് ഫോണിന്റെ മെയിൻ ക്യാമറ. 5 മെഗാപിക്സലാണ് ഫോണിന്റെ ഫ്രെണ്ട് ക്യാമറ.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :