Lava Blaze Pro Offer Sale: നിസ്സാര വില! 12,999 രൂപയ്ക്ക് ലാവ ബ്ലേസ് പ്രോ സ്വന്തമാക്കാം…

HIGHLIGHTS

Lava Blaze Pro 5G ഇപ്പോൾ ഏറ്റവും വിലക്കുറവിൽ വാങ്ങാം

8GB RAM+ 128 സ്റ്റോറേജിനാണ് വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്

50MPയുടെ മെയിൻ ക്യാമറ വരുന്ന ബജറ്റ് ഫോണാണിത്

Lava Blaze Pro Offer Sale: നിസ്സാര വില! 12,999 രൂപയ്ക്ക് ലാവ ബ്ലേസ് പ്രോ സ്വന്തമാക്കാം…

നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന Lavaയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ ലാവ ബ്ലേസ് പ്രോ 5G ഇപ്പോൾ ഏറ്റവും വിലക്കുറവിൽ വാങ്ങാം. ബജറ്റ് ഫോണുകൾക്കിടയിൽ തരംഗമായ ലാവ ബ്ലേസ് പ്രോ 5Gയുടെ 8GB RAM+ 128 സ്റ്റോറേജിനാണ് വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

15,000 രൂപയിൽ താഴെ വില വരുന്ന Lava Blaze Pro 5G ഇപ്പോൾ വെറും 12,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ഓഫറിനെ കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.
Redmi 12 5G, Poco M6 Pro, Realme Narzo 60X, Vivo T2X എന്നിവയെല്ലാം വിപണിയിൽ ലഭ്യമായ 15,000 രൂപ ബജറ്റിലുള്ള സ്മാർട്ഫോണുകളാണ്. ഇവയ്ക്കിടയിലേക്കാണ് ലാവ തങ്ങളുടെ ബ്ലേസ് പ്രോ 5G എത്തിച്ചിരിക്കുന്നത്.

lava
നിസ്സാര വില! 12,999 രൂപയ്ക്ക് lava ബ്ലേസ് പ്രോ സ്വന്തമാക്കാം…

എന്തുകൊണ്ട് ലാവ ബ്ലേസ് പ്രോ?

എന്നാൽ, ബ്രാൻഡഡ് ഫോണുകളായ റെഡ്മി, പോകോ, റിയൽമി, വിവോയിൽ നിന്നും ലാവയുടെ ഈ മോഡൽ നിങ്ങളെ ആകർഷിക്കുന്നത് എങ്ങനെയെന്നാൽ, ഒക്ടാകോർ 2.2GHz മീഡിയടെക് ഡൈമെൻസിറ്റി 700 പ്രൊസസറാണ് ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നത്. 6.5 ഇഞ്ച് വലിപ്പമുള്ള ഫോണിന്റെ ഡിസ്പ്ലേയിൽ 120 Hzന്റെ റീഫ്രെഷ് റേറ്റ് വരുന്നു. 5000 mAhന്റെ മികച്ച ബാറ്ററിയും, ക്ലീൻ ആൻഡ്രോയിഡ് 13 OSഉം ഫോണിന്റെ സ്പെസിഫിക്കേഷനുകളാണ്.

Read More: Nokia X30 Discount: ഇന്ത്യയിലും യൂറോപ്പിലും വമ്പൻ വിലക്കിഴിവ്

ക്യാമറയിലും ഒരു ബജറ്റ് ഫോണിന് ആവശ്യമായിട്ടുള്ളതെല്ലാം ലാവ ബ്ലേസ് പ്രോയിലുണ്ട്. 50MPയുടെ മെയിൻ ക്യാമറ നിങ്ങളുടെ ഫോട്ടോഗ്രാഫി അഭിരുചിയിക്ക് ഇണങ്ങുന്നതാണ്. 8MPയുടേതാണ് ഫോണിന്റെ സെൽഫി ക്യാമറ.

ഓഫറുകളും വിലക്കിഴിവും

സ്റ്റാറി നൈറ്റ്, റേഡിയന്റ് പേൾ എന്നിങ്ങനെ 2 ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. 21 ശതമാനം വിലക്കിഴിവാണ് ഫോണിന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, 12,999 രൂപയ്ക്ക് ഇപ്പോൾ ഒരു 5G ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം. ആമസോണിലാണ് ലാവ ഫോണിന് ഓഫർ നൽകുന്നത്.

10,000 രൂപയ്ക്ക് മേലുള്ള പർച്ചേസിന് HDFC Bank Card കിഴിവ് അനുവദിക്കുന്നു. കൂടാതെ, EMI ഓപ്ഷനുകളിലും HDFC കാർഡ് ഉപയോഗിച്ച് ഫോൺ പർച്ചേസ് ചെയ്യാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo