45000 രൂപയ്ക്ക് 256GB iQOO 12 5G! മികച്ച ഫ്ലാഗ്ഷിപ്പിന് Limited Time Offer
സമാനതകളില്ലാത്ത മൊബൈൽ ഗെയിമിങ്ങിലും പെർഫോമൻസിലും പ്രശസ്തമാണ് iQOO 12 5G
നൂതന കൂളിങ് സിസ്റ്റവും 144Hz റിഫ്രഷ് റേറ്റും മറ്റ് പ്രത്യേകതകളാണ്
ഇപ്പോഴിതാ iQOO 5G വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം
സമാനതകളില്ലാത്ത മൊബൈൽ ഗെയിമിങ്ങിലും പെർഫോമൻസിലും പ്രശസ്തമാണ് iQOO 12 5G. ശക്തമായ Snapdragon 8 Gen 3 പ്രോസസറാണ് ഈ സ്മാർട്ഫോണിൽ കൊടുത്തിട്ടുള്ളത്. നൂതന കൂളിങ് സിസ്റ്റവും 144Hz റിഫ്രഷ് റേറ്റും മറ്റ് പ്രത്യേകതകളാണ്. ഇപ്പോഴിതാ iQOO 5G വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം.
SurveyiQOO 12 5G: ഡിസ്പ്ലേ
6.78 ഇഞ്ച് വലിപ്പമുള്ള ഐഖൂ 12 5ജി വാങ്ങാനുള്ള സുവർണാവസരമാണിത്. 2800 x 1260 പിക്സൽ റെസല്യൂഷനാണ് സ്ക്രീനിലുള്ളത്. ഇതിന് 6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയുണ്ട്. 144Hz റിഫ്രഷ് റേറ്റ് ആണ് ഫോണിന്റെ സ്ക്രീനിൽ വരുന്നത്. ഇത് സിൽക്കി സ്മൂത്ത് വിഷ്വലുകൾക്കും, റെസ്‌പോൺസീവ് ടച്ച് ഇന്ററാക്ഷനുകളും ഇതിലുണ്ട്.

iQOO 12 5G: പെർഫോമൻസ്
ക്വാൽകോമിന്റെ Snapdragon 8 Gen 3 ആണ് ഐഖൂ 12 ഫോണിലുള്ളത്. ഇതിൽ മികച്ച അഡ്വാൻസ്ഡ് കൂളിങ് സിസ്റ്റമാണ് ഇതിലുള്ളത്. 6,000 മില്ലീമീറ്ററിലധികം വലിപ്പമുള്ള ഒരു വലിയ വേപ്പർ ചേമ്പർ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിൽ സൂപ്പർ കംപ്യൂട്ടിങ് Q1 ചിപ്പാണ് കൊടുത്തിരിക്കുന്നത്.
ഫൺടച്ച് OS 14 അടിസ്ഥാനമാക്കിയുള്ള Android 14 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇതിന് 120W ഫാസ്റ്റ് ചാർജിങ്ങും, 5000 mAh ബാറ്ററിയുമുണ്ട്.
ഫോട്ടോഗ്രാഫി പെർഫോമൻസ്
ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട് ഫോണാണിത്. ഇതിൽ പ്രൈമറി ക്യാമറ 64MP ആണ്. ഇതിൽ 50MP ടെലിഫോട്ടോ ലെൻസും 50MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. ഇതിൽ 16MP സെൽഫി ക്യാമറയുമുണ്ട്.
iQOO 12 5G: ഓഫർ
59,999 രൂപയ്ക്കാണ് ഐഖൂ 12-ന്റെ 256GB സ്റ്റോറേജ് ഫോണിന്റെ വിപണി വില. ഇത് ലോഞ്ച് സമയത്ത് 49,999 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇപ്പോൾ ഇതിനേക്കാൾ വില കുറവാണ് ആമസോണിൽ ഐഖൂ ഫോണിന്.
23 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലാണ് ഐഖൂ 12 വിൽക്കുന്നത്. 45,999 രൂപയ്ക്ക് നിങ്ങൾക്ക് ബാങ്ക് ഓഫറൊന്നുമില്ലാതെ സ്മാർട്ഫോൺ വാങ്ങാം. പഴയ ഫോൺ മാറ്റി വാങ്ങിയും കൂടുതൽ ലാഭം നേടാം.
43,100 രൂപ വരെയാണ് ഫോണിന് ലഭിക്കുന്ന് എക്സ്ചേഞ്ച് ഓഫർ. 3,610.22 രൂപയുടെ നോ- കോസ്റ്റ് ഇഎംഐ ഓഫറും ഇതിനുണ്ട്. 1,379.97 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ഐഖൂ 12-ന് ലഭിക്കുന്നു. ഇവിടെ നിന്നും വാങ്ങാം.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile