Bumper Offer ഇതാണ്! First ആൻഡ്രോയിഡ് 15 ഫോൺ iQOO 12 വിലക്കിഴിവിൽ!

Bumper Offer ഇതാണ്! First ആൻഡ്രോയിഡ് 15 ഫോൺ iQOO 12 വിലക്കിഴിവിൽ!
HIGHLIGHTS

ഇന്ത്യയിൽ ആദ്യമായി ആൻഡ്രോയിഡ് 15 (First Android 15) ഉൾപ്പെടുത്തുന്ന ഫോണാണ് ഐക്യൂ 12

ഷോപ്പിങ് ഫെസ്റ്റിവലിൽ ഐക്യൂ 12 ഗംഭീര ഓഫറിൽ ലഭിക്കും

49,999 രൂപയ്ക്ക് നിങ്ങൾക്ക് iQOO 12 പർച്ചേസ് ചെയ്യാം

സൂപ്പർ കമ്പ്യൂട്ടിങ് ചിപ്സെറ്റിൽ പുറത്തിറങ്ങിയ ഫോണാണ് iQOO 12 5G. വിവോ സബ് ബ്രാൻഡ് ഐക്യൂവിന്റെ ഫ്ലാഗ്ഷിപ്പ് ഫോൺ. ഇന്ത്യയിൽ ആദ്യമായി ആൻഡ്രോയിഡ് 15 (First Android 15) ഉൾപ്പെടുത്തുന്നത് ഈ ഫോണിലാണ്.

iQOO 12 ഇപ്പോൾ വാങ്ങാം, ഓഫറിൽ

അങ്ങനെയെങ്കിൽ നിങ്ങളുടെ പുതിയ ഫോൺ ഐക്യൂ 12 തന്നെയാകട്ടെ. ഇപ്പോഴാണെങ്കിൽ ഷോപ്പിങ് ഫെസ്റ്റിവലിൽ ഐക്യൂ 12 ഗംഭീര ഓഫറിൽ ലഭിക്കും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്ന് iQOO 5G ലാഭത്തിൽ വാങ്ങാം. ഫോണിന് ആമസോൺ 17 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

bumper offer iqoo 12 first android 15

iQOO 12 ഫീച്ചറുകൾ

6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഐക്യു സ്മാർട്ഫോണിലുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റുണ്ട്. അതുപോലെ ഡിസ്പ്ലേയിൽ 1.5 കെ റെസലൂഷൻ ഫീച്ചറും നൽകിയിരിക്കുന്നു. ജനപ്രിയ ഫ്ലാഗ്ഷിപ്പ് ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ആണുള്ളത്.

16GB LPDDR5x റാമും 512GB ഓൺബോർഡ് സ്റ്റോറേജും ഫോണിനുണ്ട്. ഡിസ്പ്ലേ, പ്രോസസറിലെ മികവ് പവറിലും ലഭ്യമാണ്. ഐക്യൂ 12-ൽ 5000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇത് 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണ്.

ഫോട്ടോഗ്രാഫിക്കും വീഡിയോ കോളുകൾക്കുമായി ട്രിപ്പിൾ റിയർ ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിലെ മെയിൻ ക്യാമറയിൽ 50MP സെൻസർ നൽകിയിരിക്കുന്നു. ഇത് OIS സപ്പോർട്ടോടെയാണ് വരുന്നത്. മുൻവശത്ത്, സെൽഫികൾക്കായി 16MP ക്യാമറയുണ്ട്.

ആമസോൺ ഫെസ്റ്റിവൽ ഓഫർ

ആമസോണിലെ GIF സെയിലിനോട് അനുബന്ധിച്ചാണ് ഇപ്പോൾ ഓഫറുള്ളത്. ഐക്യൂ 12 ഇന്ത്യൻ വിപണിയിലെ പ്രിയപ്പെട്ട പ്രീമിയം ഫോൺ കൂടിയാണ്. കാരണം ഫോണിന്റെ ഡിസൈനും പെർഫോമൻസും ജനപ്രീതി നേടിയെടുത്തു.

Read More: WOW! 8000 രൂപ ഡിസ്കൗണ്ടിൽ OnePlus 12 വാങ്ങാം, 7999 രൂപയുടെ ഇയർബഡ്സും Free

49,999 രൂപയ്ക്ക് നിങ്ങൾക്ക് ഐക്യൂ 12 പർച്ചേസ് ചെയ്യാം. 10,000 രൂപ വിലക്കിഴിവാണ് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഓഫറിന് കീഴിൽ 1250 രൂപ കൂടി ലാഭിക്കാം. എസ്ബിഐ ബാങ്ക് കാർഡുള്ളവർക്കായാണ് ഓഫർ. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.

ഫോണിന് ആകർഷകമായ എക്സ്ചേഞ്ച് ഡീലും ആമസോൺ വാഗ്ജാനം ചെയ്യുന്നു. 47,499 രൂപയുടെ വലിയ എക്സ്ചേഞ്ച് ഓഫറാണ് ലഭ്യമായിട്ടുള്ളത്. ഇതിന് പുറമെ ഐക്യൂ 12 നിബന്ധനകളോടെ ഇഎംഐ ഓഫറിലും വാങ്ങാവുന്നതാണ്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo