20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2018 ലെ മികച്ച സ്മാർട്ട് ഫോണുകൾ

Updated on 28-Dec-2018
HIGHLIGHTS

20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഗെയിമിങ് സ്മാർട്ട് ഫോണുകൾ

പലതരത്തിലുള്ള ഗെയിമിങ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങുന്നത് .അസൂസിന്റെ പുതിയ ROG സ്മാർട്ട് ഫോണുകൾ ഗെയിമിങ് ഉപയോഗത്തിനുവേണ്ടി മാത്രം പുറത്തിറക്കിയ ഒരു മോഡലാണ് . ഇപ്പോൾ 20000 രൂപയ്ക്ക് താഴെ  വിപണിയിൽ ലഭ്യമാകുന്ന മികച്ച ഗെയിമിങ് സ്മാർട്ട് ഫോണുകൾ ഇവിടെ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം .

ലെനോവോ Z5s സ്മാർട്ട് ഫോണുകൾ 

 6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ലെനോവയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ മികച്ച പെർഫോമൻസ് ലഭിക്കുന്നതിനായി സ്നാപ്ഡ്രാഗൺ 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു ആന്തരിക സവിശേഷതകൾ .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിൽ തന്നെയാണ് ഇതിന്റെ ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .16 + 8 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .

നോക്കിയ 6.1 സ്മാർട്ട് ഫോണുകൾ 

5.8 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ  പുറത്തിറങ്ങുന്നത് .കൂടാതെ  1080 x 2280 ഫുൾ HD പ്ലസ്  സ്ക്രീൻ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .19:9 ആസ്പെക്ടറ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

 

ഹുവാവെയുടെ ഹോണർ 8X 

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .

 

ഓപ്പോ റിയൽ മി 2 പ്രൊ 

6.3  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ  .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8  ജിബിയുടെ റാം കൂടാതെ Snapdragon 660  പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്  . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ  ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ  16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .

ഹോണറിന്റെ പ്ലേ 

6.3 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .1080 x 2340 സ്ക്രീൻ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ കിരിൻ 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .4ഡിയിൽ നിങ്ങൾക്ക് ഗെയിമുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സ്മാർട്ട് ലോക്കിങ് സംവിധാനവും ഇതിനുണ്ട് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :