April 2025: ഇപ്പോൾ വാങ്ങാൻ 15000 രൂപയ്ക്ക് താഴെ Best Samsung Phones

HIGHLIGHTS

15000 രൂപയിൽ താഴെയുള്ള മികച്ച സാംസങ് സ്മാർട്ട്‌ഫോണുകളാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ നിരവധി ചോയിസുകളുണ്ട്

മികച്ച ഡിസൈനും ക്യാമറയുമാണ് സാംസങ് ഫോണുകളുടെ പ്രധാന സവിശേഷത

ക്യാമറ നിലവാരം, ബാറ്ററി ലൈഫ് എന്നിവയിലെല്ലാം മികച്ച് നിൽക്കുന്ന സാംസങ് ഫോണുകൾ നോക്കിയാലോ?

April 2025: ഇപ്പോൾ വാങ്ങാൻ 15000 രൂപയ്ക്ക് താഴെ Best Samsung Phones

April 2025 Best Samsung Phones: മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിൽ Samsung ഇപ്പോഴും രാജാവ് തന്നെ. അതിനി പ്രീമിയമായാലും മിഡ് റേഞ്ച് ഫോണായാലും ബജറ്റ് വിലയിലുള്ളതാണെങ്കിലും സാംസങ് ആധിപത്യം തുടരുന്നു. മികച്ച ഡിസൈനും ക്യാമറയുമാണ് സാംസങ് ഫോണുകളുടെ പ്രധാന സവിശേഷത.

Digit.in Survey
✅ Thank you for completing the survey!

15000 രൂപയിൽ താഴെയുള്ള മികച്ച സാംസങ് സ്മാർട്ട്‌ഫോണുകളാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ നിരവധി ചോയിസുകളുണ്ട്. ക്യാമറ നിലവാരം, ബാറ്ററി ലൈഫ് എന്നിവയിലെല്ലാം മികച്ച് നിൽക്കുന്ന സാംസങ് ഫോണുകൾ നോക്കിയാലോ?

Best Samsung Phones in April

സാംസങ് Galaxy M16 നിങ്ങൾക്ക് 15499 രൂപയ്ക്ക് വാങ്ങാം. ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റും ഫുൾഎച്ച്‌ഡി+ റെസല്യൂഷനുള്ള ഡിസ്പ്ലേയും ഇതിനുണ്ട്. 90Hz റിഫ്രഷ് റേറ്റാണ് 6.7 ഇഞ്ച് sAMOLED സ്‌ക്രീനിലുള്ളത്. പോരാഞ്ഞിട്ട് മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുള്ള ചുരുക്കം ചില ഫോണുകളിൽ ഒന്നാണിത്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഈ സാംസങ് ഫോണിൽ ലഭിക്കും.

സാംസങ് ഗാലക്സി F15 5G

best samsung phones
സാംസങ്

ഈ സാംസങ് ഫോൺ നിങ്ങൾക്ക് 14000 രൂപയ്ക്ക് താഴെ ലഭിക്കുന്നതാണ്. സാംസങ് അമോലെഡ് ഡിസ്പ്ലേയും, 6000 mAh ബാറ്ററിയും കൊടുത്തിട്ടുള്ള ഫോണാണിത്. ഈ
ഗാലക്സി F15 5G ഫോണിലുള്ളത് മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രോസസറാണ്. ട്രിപ്പിൾ റിയർ ക്യാമറയിൽ 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയുമുണ്ട്.

Best Samsung Phones: ഗാലക്സി A15 5G

15,998 രൂപയ്ക്ക് ഇപ്പോൾ സാംസങ് ഗാലക്സി എ15 സ്വന്തമാക്കാം. ഇതിലെ പ്രോസസർ എക്സിനോസ് അല്ല, പകരം മീഡിയാടെക് ഡൈമൻസിറ്റി 6100+ ആണ് കൊടുത്തിട്ടുള്ളത്. ഈ ഫോണിന് 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയും 5MP+2MP സെൻസറുകളുമുണ്ട്. 5000 mAh-ന്റെ പവർഫുൾ ബാറ്ററിയും ഫോണിൽ ലഭിക്കും.

Samsung Galaxy F06

സാംസങ് ഗാലക്സി F06 സ്മാർട്ഫോൺ 10000 രൂപ റേഞ്ചിൽ വരുന്ന ബജറ്റ് ഫോണാണ്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് HD+ റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് വലിയ LCD സ്‌ക്രീനുള്ള ഫോണാണ്.

സാംസങ് ഗാലക്സി M35 5G

മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റും HD+ റെസല്യൂഷൻ ഡിസ്പ്ലേയുമുള്ള ഫോണാണിത്. ഇതിൽ 6.7 ഇഞ്ച് വലിയ LCD സ്‌ക്രീനും കൊടുത്തിരിക്കുന്നു. 6.6 ഇഞ്ച് വലിപ്പമാണ് ഫോണിനുള്ളത്. ഇതിൽ 50MP പ്രൈമറി സെൻസറും നൽകിയിട്ടുണ്ട്. ഫോണിന്റെ ഫ്രണ്ട് ക്യാമറയിലും പിൻ ക്യാമറയിലും 4K റെക്കോഡിങ് സപ്പോർട്ട് ലഭിക്കും. ഇതിന് 14,547 രൂപയാണ് ഇ-കൊമേഴ്സ് സൈറ്റുകളിൽ വില വരുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo