പെർഫോമൻസ് കരുത്തിൽ പുറത്തിറങ്ങിയ 2018ലെ സ്മാർട്ട് ഫോണുകൾ

പെർഫോമൻസ് കരുത്തിൽ പുറത്തിറങ്ങിയ 2018ലെ സ്മാർട്ട് ഫോണുകൾ
HIGHLIGHTS

നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന ഈ വർഷത്തെ സ്മാർട്ട് ഫോണുകൾ

 

വൺപ്ലസ് 6T  Mclaren  എഡിഷൻ 

വൺപ്ലസിന്റെ ഈ പുതിയ എഡിഷൻ രൂപകല്പനയിലും മറ്റു ഒരേപോലെതന്നെയാണുള്ളത് .എന്നാൽ ഡിസൈനിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത് .6.41 ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് . Qualcomm Snapdragon 845 ന്റെ പ്രോസസറുകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .പെർഫോമൻസിന്റെ കാര്യത്തിൽ ഈ സ്മാർട്ട് ഫോണുകൾ ഒരുപടി മുന്നിൽ നിൽക്കുന്നു .10 ജിബിയുടെ റാം ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതല്ല .വൺ പ്ലസിന്റെ 6T മോഡലുകളുടെ വില ആരംഭിക്കുന്നത്  37,999 രൂപമുതൽ ആണ് .എന്നാൽ  വൺപ്ലസ് 6T  Mclaren  എഡിഷന്റെ വില  50,999 രൂപയാണ് വരുന്നത് .

ഒപ്പോയുടെ R17 പ്രൊ 

6 4 ഇഞ്ചിന്റെ HD+ AMOLED  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .1080×2340 സ്ക്രീൻ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .Qualcomm Snapdragon 710 ന്റെ പ്രോസസറിലാണ് (Dual 2.2GHz Kryo 360 + Hexa 1.7GHz Kryo 360 CPUs) ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.1 (Oreo) ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകളിൽ ഒന്നാണ് .700mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .കൂടാതെ രണ്ടു വേരിയന്റുകൾ ലഭ്യമാകുന്നതാണു് .6 ജിബിയുടെ റാംമ്മിൽ  128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഇത് ലഭ്യമാക്കുന്നുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

റിയൽ മി 2 പ്രൊ സ്മാർട്ട് ഫോണുകൾ 

6.3  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ  .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8  ജിബിയുടെ റാം കൂടാതെ Snapdragon 660  പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്  . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ  ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ  16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത്.

ഹുവാവെയുടെ ഹോണർ 8X 

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .

20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .
 
വൺ പ്ലസ് 6 T 

ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളാണിത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .16 കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ഹുവാവെയുടെ മേറ്റ് 20 Pro

ഈ വർഷം പുറത്തിറങ്ങുന്ന മറ്റൊരു മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഹുവാവെയുടെ മേറ്റ് 20 പ്രൊ എന്ന മോഡലുകൾ .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .40 മെഗാപിക്സലിന്റെ കൂടാതെ 20 മെഗാപിക്സലിന്റെ കൂടാതെ 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പെർഫോമൻസ് ബേസിലും ഇത് മുന്നിൽ തന്നെയാണ് നിൽക്കുന്നത് .HiSilicon Kirin 980 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .HiSilicon Kirin 980 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണിത്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo