2023-ന്റെ Best Offer! 40,000 രൂപയ്ക്ക് താഴെ Samsung Galaxy S22 വിറ്റഴിക്കുന്നു
Samsung Galaxy S22 ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം
ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിലാണ് ഈ സ്പെഷ്യൽ ഓഫർ
ലോഞ്ചിങ് സമയത്ത് 72,999 രൂപ വിലയുണ്ടായിരുന്ന ഫോണാണിത്
2023-നെ ആഘോഷമാക്കി യാത്രയാക്കാൻ Flipkart Year End Sale ആരംഭിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ഫ്ലിപ്കാർട്ട് ഈ സ്പെഷ്യൽ സെയിൽ ഓഫർ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, മുൻനിര ആൻഡ്രോയിഡ് ഫോണായ Samsung Galaxy S22 വമ്പിച്ച വിലക്കുറവിൽ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം.
SurveySamsung Galaxy S22 ഓഫർ
ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിൽ സാംസങ് ഗാലക്സി എസ് 22 ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മുൻനിര ഫോണാണിത്. ഇപ്പോഴിതാ ഫോൺ 40,000 രൂപയ്ക്കും താഴെയാണ് വില വരുന്നത്. ലോഞ്ചിങ് സമയത്ത് 72,999 രൂപ വിലയുണ്ടായിരുന്ന ഈ സാംസങ് സ്മാർട്ഫോണിന് 40,000 രൂപയ്ക്ക് അടുത്ത് വിലക്കിഴിവ് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതായത്, 39,999 രൂപ നിരക്കിലാണ് ഇപ്പോൾ Galaxy S22 വിൽക്കുന്നത്. വ്യക്തമായി പറഞ്ഞാൽ ഫോണിന് ഫ്ലിപ്കാർട്ട് വർഷാവസന സെയിലിൽ 33,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് അനുവദിക്കുന്നു. 8 GB റാമും 128 GB സ്റ്റോറേജുമുള്ള ഫോണിനാണ് ഈ ഓഫർ. (വിശദമായി അറിയാനും, പർച്ചേസിങ്ങിനും CLICK HERE)
ഫ്ലിപ്കാർട്ടിന്റെ Bank Offer
53 ശതമാനം വിലക്കിഴിവിന് പുറമെ ഫ്ലിപ്കാർട്ട് ഈ ഫോണിനായി ബാങ്ക് ഓഫറുകളും ചേർത്തിട്ടുണ്ട്. സാംസങ് ആക്സിസ് ബാങ്ക് ഇൻഫിനിറ്റ് ക്രെഡിറ്റ് കാർഡിന് 10% ഡിസ്കൌണ്ട് ലഭ്യമാണ്. ആക്സിസ് ബാങ്കിന്റെ സിഗ്നേച്ചർ കാർഡിനും ഓഫറുണ്ട്. HDFC ബാങ്ക് കാർഡിന് 750 രൂപ കിഴിവ് ലഭിക്കുന്നു.
Samsung Galaxy S22 ഒരു മികച്ച ഫോണാണോ?
മികച്ച ക്യാമറ പെർഫോമൻസും, ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളും ഉൾപ്പെടുത്തി വന്ന സ്മാർട്ഫോണാണ് സാംസങ് ഗാലക്സി എസ്22 5G. ഫീച്ചറുകൾ മികച്ചതാകുന്നതിനൊപ്പം വില താങ്ങാനാവുന്ന ബജറ്റിലാണെന്നതും ശ്രദ്ധിക്കുക. ഫോണിന്റെ സോഫ്റ്റ്വെയർ സപ്പോർട്ടും കണക്റ്റിവിറ്റി ഓപ്ഷനുകളുമെല്ലാം ഒരു മുന്തിയ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇണങ്ങുന്നത് തന്നെ.

6.1 ഇഞ്ച് ഫുൾ HDപ്ലസ് ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി എസ് 22ലുള്ളത്. ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നതിന് സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റും, 3,900 mAh ബാറ്ററിയും വരുന്നു. 25W ഫാസ്റ്റ് ചാർജിങ്ങാണ് ഫോണിലുള്ളത്.
സാംസങ് ഗാലക്സി എസ്22 ക്യാമറ
50MP-യുടെ മെയിൻ ക്യാമറയും, 12MPയുടെയും 10MPയുടെയും ക്യാമറയും സാംസങ് ഗാലക്സി എസ്22-ലുണ്ട്. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 10MPയാണ്. വീഡിയോ കോളുകൾക്കും സെൽഫികൾക്കും ഇത് മികച്ചതായിരിക്കും. നാല് വർഷത്തെ പ്രധാന Android OS അപ്ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും സാംസങ് ഗാലക്സി എസ്22ലുണ്ട്.
Read More: Good News! 30 ദിവസം അധിക വാലിഡിറ്റി കൂട്ടിച്ചേർത്ത് BSNL സ്പെഷ്യൽ ഓഫർ
ആൻഡ്രോയിഡ് 14, 15, 16 OS അപ്ഡേറ്റുകൾക്കൊപ്പം ഉപകരണം കാലികമായി നിലനിൽക്കുമെന്ന് ഇത് ഉറപ്പാക്കുന്നു, ഭാവി പ്രൂഫ് ഫോൺ എന്ന നില ഉറപ്പാക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile