20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ(May 2020)

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 May 2020
HIGHLIGHTS

5 മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ

പോപ്പ് അപ്പ് സെൽഫി ക്യാമറയിൽ വരെ വാങ്ങിക്കാം

20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന  മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ(May 2020)
20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ(May 2020)

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements


ഷവോമിയുടെ റെഡ്മി നോട്ട് 8

ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 8 ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .Notch ഡിസ്‌പ്ലേകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .19.5:9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .അടുത്തതായി പെർഫോമസുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ 665 പ്രോസസറുകളിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 4000mAh ന്റെ ഹൈ കപ്പാസിറ്റി ബാറ്ററി ലൈഫും ഈ മോഡലുകൾക്കുണ്ട് .രണ്ടു ദിവസ്സം വരെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾക്ക് കമ്പനി പറയുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇതിനു ലഭിക്കുന്നതാണ് .ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4  ജിബിയുടെ റാംമ്മിൽ കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ അതുപോലെ തന്നെ 6  ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകുന്നതാണു് . 

 ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നേയാണ് .ക്വാഡ് പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48MP + 8MP + 2MP + 2 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് 


റിയൽമിയുടെ XT

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.40  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ   19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .1080x2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712  AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ റിയൽമിയുടെ 5 പ്രൊ എത്തിയിരുന്നത് മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhmAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Android 9 Pie ൾ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  . 

സാംസങ്ങിന്റെ ഗാലക്സി M30S 

6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  സാംസങ്ങിന്റെ സ്വന്തം Samsung Exynos 9611 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ് .6000mah ന്റെ വലിയ ബാറ്ററി ലൈഫിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് സാംസങ്ങിന്റെ ഗാലക്സി M30S എന്ന സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48-മെഗാപിക്സൽ  + 5-മെഗാപിക്സൽ  + 8-മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രൊ 

6.53 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080x2340  പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെയും പ്രധാന ആകർഷണം ഇതിന്റെ ക്യാമറകൾ തന്നെയാണ് .അതുപോലെ Android 9 Pie ൽ തന്നെയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രൊ എന്ന മോഡലുകളുടെയും പ്രവർത്തനം നടക്കുന്നത് .ക്യാമറയിലും പ്രോസസറിലും വലിയ മാറ്റമാണ് റെഡ്മി നോട്ട് 8 പ്രൊ വരുത്തിയിരിക്കുന്നത് .
 
ക്വാഡ് ക്യാമറയിലാണ് ഈ ഫോണുകൾ എത്തുന്നത് .ഷവോമിയുടെ ആദ്യത്തെ ബഡ്ജറ്റ് ക്വാഡ് സ്മാർട്ട് ഫോൺകൂടിയാണിത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 20  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4500mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G90T പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .

റെഡ്‌മിയുടെ K20 

6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ്   റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .

logo
Anoop Krishnan

Web Title: Best camera smart phones under 20k
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status