ഇന്ത്യൻ വിപണിയിലെ വില്കറഞ്ഞ 5ജി സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം

ഇന്ത്യൻ വിപണിയിലെ വില്കറഞ്ഞ 5ജി സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന 5ജി സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം

വൺ പ്ലസ് നോർഡ് മുതൽ ഇപ്പോൾ മിഡ് റെയിഞ്ചിൽ 5ജി ഫോണുകൾ ലഭിക്കുന്നുണ്ട്

ഇന്ത്യൻ വിപണിയിൽ ഇനി തരംഗം സൃഷ്ടിക്കുവാൻ പോകുന്നത് 5ജി സ്മാർട്ട് ഫോണുകളുടെ വരവോടെയാണ് .ഇനി റിയൽമി ,ഷവോമി എന്നി കമ്പനികൾ കുറഞ്ഞ  ചിലവിൽ ഇന്ത്യൻ വിപണിയിൽ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നുണ്ട് .കൂടാതെ ഇപ്പോൾ 22000 രൂപ റെയിഞ്ചിൽ ഷവോമിയുടെ Mi 10 ഐ എന്ന സ്മാർട്ട് ഫോണുകളും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .എന്നാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5ജി സ്മാർട് ഫോണുകൾ ഏതൊക്കെ എന്ന് നോക്കാം .

VIVO V20 PRO-സവിശേഷതകൾ 

6.44 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core Qualcomm Snapdragon 765G  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകൾ നോക്കാം .64  മെഗാപിക്സൽ മെയിൻ ക്യാമറ + 8 മെഗാപിക്സൽ  അൾട്രാ വൈഡ് + 2 മെഗാപിക്സൽ മോണോക്രോം  ലെൻസുകൾ അടക്കമുള്ള ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെ തന്നെ  44 + 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,000mAhന്റെ ബാറ്ററി ലൈഫും (supports 33W FlashCharge fast charging )വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില Rs 29,990 രൂപയാണ് .രണ്ടു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .unset Melody കൂടാതെ Midnight Jazz എന്നി നിറങ്ങളിൽ ലഭ്യമാകുന്നതാണു് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ട് കൂടാതെ വിവോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് എന്നിവിടങ്ങളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ONEPLUS NORD സവിശേഷതകൾ നോക്കാം 

6.44 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Fluid AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 10-based OxygenOS 10.5 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ  Snapdragon 765G പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

മൂന്നു വേരിയന്റുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാംമ്മിൽ അതുപോലെ തന്നെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 48 മെഗാപിക്സൽ (Sony IMX586 primary sensor) +8 മെഗാപിക്സൽ (secondary sensor with an f/2.25 ultra-wide-angle lens ) + 2 മെഗാപിക്സൽ (macro shooter) + 5 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ സെല്ഫിയിലിലും മികച്ചു തന്നെ നിൽക്കുന്നു .32 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,115mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ 30T ഫാസ്റ്റ് ചാർജിംഗ് ഇതിനു സപ്പോർട്ട് ആണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 24999 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs. 27,999 രൂപയും കൂടാതെ 12 ജിബി 256 ജിബി വേരിയന്റുകൾക്ക് 29999 രൂപയും ആണ് വില വരുന്നത് .   

IQOO3-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.44 ഇഞ്ചിന്റെ സൂപ്പർ AMOLED Full-HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് എന്നതാണ് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .Qualcomm Snapdragon 865 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് പ്രതീക്ഷിക്കാം .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . നാല് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 5 ക്യാമറകൾ ആണുള്ളത് .നാലു ക്യാമറകൾ പിന്നിലും ഒരു സെൽഫി  ക്യാമറകൾ മുന്നിലും .16 മെഗാപിക്സലിന്റെ  സെൽഫി ക്യാമറകളും കൂടാതെ 48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  ഇതിനുണ്ട് .മൂന്നു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബി റാം ,256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

വൺപ്ലസ് 8 സ്മാർട്ട് ഫോണുകൾ 

6.55 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

വൺപ്ലസ്സിന്റെ 8 സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

വൺ പ്ലസ് 8 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ  16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4300mAhന്റെ ( Warp Charge 30T (5V/ 6A)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .   

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo