15000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കാവുന്ന ഇന്ത്യൻ വിപണിയിലെ 5ജി ഫോണുകൾ

HIGHLIGHTS

ഇന്ത്യൻ വിപണിയിൽ കുറഞ്ഞ ചിലവിൽ തന്നെ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലഭ്യമാകുന്നതാണു്

അത്തരത്തിൽ ഇപ്പോൾ 15000 രൂപ റെയ്ഞ്ചിലും 5ജി ഫോണുകൾ ലഭിക്കുന്നുണ്ട്

ഒപ്പോയുടെ A53s 5G ഫോണുകൾ കൂടാതെ റിയൽമിയുടെ 8 5ജി എന്നിവയാണ് ലഭിക്കുന്നത്

 

ഇന്ത്യൻ വിപണിയിൽ കുറഞ്ഞ ചിലവിൽ തന്നെ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലഭ്യമാകുന്നതാണു് .അതിൽ എടുത്തു പറയേണ്ടത് 15000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു 5ജി സ്മാർട്ട് ഫോണുകളാണ് .റിയൽമിയുടെ 8 5ജി സ്മാർട്ട് ഫോണുകളും കൂടാതെ ഒപ്പോയുടെ ഏറ്റവും പുതിയ എ53എസ് എന്ന സ്മാർട്ട് ഫോണുകളുമാണ് .

ഒപ്പോയുടെ A53s 5G ഫോണുകൾ

6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,990 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,990 രൂപയുമാണ് ഓപ്പോ എ53എസ് 5ജിയുടെ വില. ക്രിസ്റ്റല്‍ ബ്ലൂ, ഇങ്ക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍, മെയ് രണ്ട് മുതല്‍ മുതല്‍ ഫ്ളിപ്കാര്‍ട്ടിലും പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലഭ്യമാവും.മീഡിയ ടെക്കിന്റെ ഡൈമെന്‍സിറ്റി 700 ചിപ്സെറ്റ് കരുത്തിലാണ് ഡ്യുവല്‍ 5ജി സിം ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കി കളര്‍ ഒഎസ് 11.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഓപ്പോ എ53എസ് 5ജിയുടെ പ്രവര്‍ത്തനം. 

6.52 ഇഞ്ച് എച്ച്ഡി+ (16.55 സെ.മീ) ഡിസ്പ്ലേയുണ്ട്. എഐ ടിപ്പിള്‍ റിയര്‍ ക്യാമറ വാഗ്ദാനം ചെയ്യുന്ന ഓപ്പോ എ53എസ് 5ജിയില്‍, 13 മെഗാപിക്സലാണ് മെയിന്‍ കാമറ. 2 എംപി മാക്രോ ക്യാമറയും പോര്‍ട്രെയിറ്റ് ക്യാമറയും പിന്നിലുണ്ട്.  സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഐ ബ്യൂട്ടിഫിക്കേഷന്‍ സവിശേഷതയോട് കൂടിയ 8 മെഗാപിക്സല്‍ കാമറ ഫോണിന്റെ മുന്‍വശത്തുണ്ട്. 5000 എംഎഎച്ച് ബാറ്ററിയില്‍ 17.7 മണിക്കൂര്‍ തുടര്‍ച്ചയായ വീഡിയോ പ്ലേബാക്കും, 37.8 മണിക്കൂര്‍ സംസാര സമയവുമാണ് വാഗ്ദാനം.

REALME 8 5G -സവിശേഷതകൾ

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .90Hz 
 റിഫ്രഷ് റേറ്റ് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . 

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 48   മെഗാപിക്സൽ ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .48  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ  പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

കൂടാതെ 5000mah ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .ഇന്ത്യൻ വിപണിയിൽ നിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന വിലകുറഞ്ഞ ഒരു 5ജി സ്മാർട്ട് ഫോൺ കൂടിയാണ് Realme 8 5G എന്ന സ്മാർട്ട് ഫോണുകൾ .വില നോക്കുകയാണെങ്കിൽ 4GB റാം  കൂടാതെ 128GB സ്റ്റോറേജ് വേരിയന്റുകൾക്ക് 14999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :