ട്രിപ്പിൾ പിൻ ക്യാമറയിൽ അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M2 ?

ട്രിപ്പിൾ പിൻ ക്യാമറയിൽ അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M2 ?
HIGHLIGHTS

മാക്സ് പ്രൊ M1 മോഡലുകൾക്ക് ശേഷം സെൻഫോൺ മാക്സ് പ്രൊ M2 വിപണിയിൽ എത്തുന്നു

 

അസൂസിന്റെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച ഡ്യൂവൽ പിൻ ക്യാമറ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയിരുന്നു സെൻഫോൺ മാക്സ് പ്രൊ M1 എന്ന മോഡൽ .അത്യാവശ്യം നല്ല രീതിയിൽ തന്നെ വാണിജ്യം കൈവരിച്ച മോഡലുകളായിരുന്നു ഇത് .ഇപ്പോൾ ഇതാസെൻഫോണിന്റെ മാക്സ് പ്രൊ എം 2 എന്ന മോഡലുകൾകൂടി ഉടൻ പുറത്തിറങ്ങുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെയായിരിക്കും ഈ മോഡലുകളും പുറത്തിറങ്ങുന്നത് .ഇതിന്റെ പ്രധാന സവിശേഷത ട്രിപ്പിൾ പിൻ ക്യാമറകൾ ആണ് .ഇതിന്റെ കുറച്ചു സവിശേഷതകൾ കഴിഞ്ഞ ദിവസ്സം പുറത്തുവിടുകയുണ്ടായി .

അതിൽ ട്രിപ്പിൾ ക്യാമറകൾ കൂടാതെ Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ 6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയും ഈ മോഡലുകളുടെ സവിശേഷതകളാണ് .18.9 ഡിസ്പ്ലേ റെഷിയോയിൽ തന്നെയാണ് പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ അല്ലെങ്കിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് പുറത്തിറങ്ങുന്നത് .അടുത്ത വർഷം ആദ്യം തന്നെ ഈ മോഡലുകൾ വിപണിയിൽ പ്രതീക്ഷിക്കാം .

 

അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M1 

5.99 ഇഞ്ചിന്റെ  FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് . അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്.ബാറ്ററി കരുത്തു തന്നെയാണ് ഈ മോഡലുകളുടെ പ്രധാന സവിശേഷതകൾ .10000 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M1 എന്ന മോഡൽ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo