അസൂസിന്റെ OMG ഓഫർ ;5000mAh ബാറ്ററിയിൽ എത്തിയ മാക്സ് പ്രൊ M1 7999 രൂപയ്ക്ക്
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും
Surveyഅസൂസിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അസൂസിന്റെ OMG സെയിലിൽ നിന്നുമാണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത്.അതിൽ എടുത്തുപറയേണ്ടത് അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M1 കൂടാതെ മാക്സ് പ്രൊ M2 സ്മാർട്ട് ഫോണുകളാണ് .5000mAhന്റെ ബാറ്ററി ലൈഫിൽ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ മോഡലുകളാണിത് .7999 രൂപയ്ക്ക് ഇപ്പോൾ അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M1 ഫോണുകളും കൂടാതെ മാക്സ് പ്രൊ M2 ഫോണുകൾ 9999 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നു .മാർച്ച് 14 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .
5.99 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് കഴിഞ്ഞ വർഷം വിപണിയിൽ എത്തിയിരുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .7999 രൂപ മുതൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകൾ പ്രകാരം Android 9 Pie ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് . അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ അസൂസ് സെൻഫോൺ മാക്സ് M2 സ്മാർട്ട് ഫോണുകളും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
