1960 mAh ബാറ്ററി ലൈഫുമായി ആപ്പിൾ ഐ ഫോൺ 7

1960 mAh ബാറ്ററി ലൈഫുമായി  ആപ്പിൾ ഐ ഫോൺ 7
HIGHLIGHTS

ഒറ്റവാക്കിൽ പറഞ്ഞാൽ കിടു

ആപ്പിളിന്റെ ഏറ്റവും പുതിയ വേർഷനായ ഐ ഫോൺ 7 വിപണിയിൽ എത്തുന്നു .ആപ്പിളിന്റെ എല്ലാ ഐ ഫോണിനെയും കടത്തിയാണ് ഇത്തവണ ഐ ഫോൺ 7 ഇറങ്ങുന്നത് .ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററിയാണ് .1715mAh ബാറ്ററിയിൽ നിന്നും അവർ കൂടുതൽ മാറ്റി ചിന്തിച്ചിരിക്കുന്നു എന്നുതന്നെ പറയാം .ഇത്തവണ 1960 mAh ബാറ്ററി ലൈഫിൽ ആണ് ഐ ഫോൺ 7 എത്തുന്നത് .

ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .വയർലെസ്സ് ചാർജിങ് ആണ് ആപ്പിളിന്റെ ഐ ഫോൺ 7 നു ഉള്ളത് .അതുകൊണ്ടുതന്നെ വളരെ നല്ല രീതിയിൽ തന്നെ വിപണി കീഴടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ഇതിന്റെ മറ്റൊരു സവിശേഷത എന്നു പറയുന്നത് ഇതിന്റെ മെമ്മറി സ്റ്റോറേജ് ആണ് .

പുതിയതായി കിട്ടിയ വാർത്ത 256 മെമ്മറി സ്റ്റോറേജ് ഇതിൽ ഉണ്ട് എന്നാണ് . iOS 10 ൽ ആണ് ഇതിന്റെ ഓഎസ് പ്രവർത്തിക്കുന്നത് .വാട്ടർ പ്രൂഫ് സംവിധാനത്തോട് കൂടിയാണ് ഇതു വിപണിയിൽ എത്തിക്കുന്നത് .

പിന്നെ ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നു പറയുന്നത് ക്യാമെറായാണ് .ഡ്യൂവൽ പിൻ ക്യാമെറ സംവിധാനമാണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത് .ഏതായാലും വിപണി മികച്ച രീതിയിൽ തന്നെ ആപ്പിളിന്റെ ഐ ഫോൺ 7 കീഴടക്കും എന്ന കാര്യത്തിൽ സംശയവും വേണ്ട .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo