apple discontinued these models after entry level iphone with 48mp fusion camera launched
48MP ഫ്യൂഷൻ ക്യാമറയുമായി ആപ്പിൾ iPhone 16e എന്ന Entry Level iPhone അവതരിപ്പിച്ചു. 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുന്ന ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. 128GB മുതൽ 512GB വരെയുള്ള 3 സ്റ്റോറേജ് ഓപ്ഷനുകളാണ് ഐഫോൺ 16e-ലുള്ളത്.
വലിയ തുക കൊടുത്ത് ഐഫോൺ സ്വന്തമാക്കാനാകാത്തവർക്ക് ഐഫോൺ 16ഇ മികച്ച ചോയിസാണ്. കാരണം പ്രീമിയം ഫീച്ചറുകളുള്ള ഈ ഐഫോണിന് 59,900 രൂപയാണ് വിലയാകുന്നത്. ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി പുതിയ ഐഫോൺ വന്നത് നന്നായി. എന്നാൽ അതിനൊപ്പം ചില പഴയ മോഡലുകളെ ആപ്പിൾ നിർത്തലാക്കുകയും ചെയ്തു.
6.1-ഇഞ്ച് സൂപ്പർ റെറ്റിന XDR OLED സ്ക്രീനാണ് ഫോണിനുള്ളത്. 3nm A18 ചിപ്പ് ആണ് ഐഫോൺ 16ഇ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 48 മെഗാപിക്സലാണ് ഫോണിന്റെ മെയിൻ ക്യാമറ. 12-മെഗാപിക്സൽ TrueDepth സെൻസറും സ്മാർട്ഫോണിലുണ്ട്.
18W വയർഡ് ചാർജിംഗും 7.5W വയർലെസ് ചാർജിങ്ങും ഇതിലുണ്ട്. 5G, 4G LTE, Wi-Fi 6 കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യും. ബ്ലൂടൂത്ത് 5.3, NFC, GPS കണക്റ്റിവിറ്റിയും ഇതിൽ ലഭിക്കും.
iPhone SE 4-ന് പകരമാണ് ഐഫോൺ 16ഇ പുറത്തിറക്കിയത്. എന്നാൽ SE സീരീസുകളുടെ അവസാനം കൂടിയാണ് ഐഫോൺ 16ഇ ലോഞ്ചിന് പിന്നാലെ സംഭവിക്കുന്നത്.
ഐഫോൺ എസ്ഇ 3 മാത്രമല്ല ഔട്ട് ആയ ഫോണുകളുടെ ലിസ്റ്റിലുള്ളത്. ആപ്പിൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നിരവധി ജനപ്രിയ സ്മാർട്ട്‌ഫോണുകൾ നിർത്തലാക്കിയിരിക്കുന്നു. ചിലപ്പോൾ നിങ്ങൾ വാങ്ങണമെന്ന് ആഗ്രഹിച്ച സ്മാർട്ഫോൺ വരെ ഈ ലിസ്റ്റിലുണ്ടായിരിക്കും.
ലഭിക്കുന്ന വിവരം അനുസരിച്ച് ആപ്പിൾ 2 ഐഫോണുകളുടെ വിൽപ്പനയും നിർമാണവുമാണ് ക്ലോസ് ചെയ്തിരിക്കുന്നത്. iPhone 14, iPhone 14 Plus എന്നിവ ആപ്പിൾ നിർത്തലാക്കി. കൂടാതെ നേരത്തെ പറഞ്ഞ iPhone SE 3 (2022) ഇനി വിപണിയിലേക്കില്ല. എങ്കിലും ഓൺലൈൻ സ്റ്റോറുകളിലൂടെയെങ്കിലും ഫോണുകൾ ലഭ്യമാകുമോ എന്നത് കണ്ടറിയണം.
ഡിവൈസുകൾക്കൊപ്പം ആപ്പിൾ ഉപയോഗിച്ചുവന്നിരുന്ന ചില ഫീച്ചറുകളും വേണ്ടെന്ന് വച്ചിട്ടുണ്ട്. ഹോം ബട്ടൺ, ടച്ച് ഐഡി എന്നിവ ഇനി ആപ്പിൾ പരീക്ഷിക്കുന്നില്ല. LCD സ്‌ക്രീനുള്ള ഡിവൈസുകളും 6 ഇഞ്ച് സ്‌ക്രീനുകളും മടിപ്പാണെന്ന് ആപ്പിളിന് ബോധ്യമായി. അതിനാൽ തന്നെ ഇനി ആപ്പിളിറക്കുന്ന ഫോണുകളിൽ ഈ ഫീച്ചറുകൾ കാണാനാകില്ല.