ഷവോമിയുടെ Mi A2 ആമസോണിൽ എത്തുന്നു
പെർഫോമൻസ് കരുത്തിൽ ഷവോമിയുടെ Mi A2 വിപണിയിൽ ഉടൻ എത്തുന്നു
ഷവോമിയുടെ നമ്മൾ എല്ലാവരും കാത്തിരിക്കുന്ന ഒരു മോഡലാണ് Mi A2 എന്ന സ്മാർട്ട് ഫോൺ .ഈ മാസം ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഈ സ്മാർട്ട് ഫോണുകൾ എത്തുന്നതാണ് .മികച്ച സവിശേഷതകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്.ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമറകളാണ് .കൂടാതെ 20 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
Survey5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .
Snapdragon 660 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .
ഷവോമിയുടെ തന്നെ റെഡ്മി നോട്ട് 5 പ്രൊ എന്ന മോഡലുകളുമായി നേരിയ വെത്യാസം മാത്രമേ ഈ സ്മാർട്ട് ഫോണുകൾക്കുള്ളു .കൂടാതെ Mi A2 ന്റെ ഒരു ലൈറ്റ് മോഡലുകൾ കൂടി പുറത്തിറങ്ങുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഈ മോഡലുകൾ എത്തുന്നു .
Experienced Social Media And Content Marketing Specialist View Full Profile
