Amazon Great Freedom Sale: ഐഫോൺ 17, സാംസങ് ഫോൾഡ് ഫോണുകൾക്ക് വൻ ഓഫറുകൾ; ഫ്ലാഗ്ഷിപ്പ് ഇനി സ്വപ്നമല്ല!
ഈ വർഷത്തിലെ ഏറ്റവും വലിയ വിലക്കിഴിവുകളുമായി Amazon Great Freedom Sale 2026 തുടക്കമായി. ഓൺലൈൻ ഷോപ്പിങ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ആമസോൺ സെയിൽ മാമാങ്കത്തിൽ iPhone 17, Samsung Galaxy S25 Ultra, ഏറ്റവും പുതിയ സാംസങ് ഫോൾഡ് ഫോണുകൾക്ക് വരെ ഇളവുണ്ട്. സാധാരണയായി ഉയർന്ന വില കാരണം മാറ്റിനിർത്തുന്ന പ്രീമിയം ഫോണുകൾ, ആകർഷകമായ കിഴിവുകളോടെ വിൽപ്പനയ്ക്ക് എത്തും.
Surveyമികച്ച ക്യാമറയും വേഗതയേറിയ പ്രോസസറും ആഗ്രഹിക്കുന്നവർക്ക് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള ആമസോൺ ഫ്രീഡം സെയിൽ പ്രയോജനപ്പെടുത്താം. ഓഗസ്റ്റ് 7 അർധരാത്രി മുതലാണ് സെയിൽ മാമാങ്കത്തിന്റെ തുടക്കം. ഇപ്പോൾ ഓഫറിൽ ലഭിക്കുന്ന ഫ്ലാഗ്ഷിപ്പുകളുടെ വിവരങ്ങളും അവ വാങ്ങാനുള്ള ആമസോൺ ലിങ്കും ഇവിടെ കൊടുക്കുന്നു.
iPhone 17 Offer Amazon
ആരാണ് ഐഫോൺ ആഗ്രഹിക്കാത്തത്! ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ വേണമെന്നുള്ളവർക്ക് ആമസോണിലെ ഇപ്പോഴത്തെ ഐഫോൺ 17 പ്രയോജനപ്പെടുത്താം. A19 ചിപ്സെറ്റുള്ള ഐഫോൺ 17 82900 രൂപയ്ക്കാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാൽ ആമസോണിൽ ഫോൺ രൂപയ്ക്ക് ലഭ്യമാണ്. ഇതിന് മികച്ച ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.
ഐഫോൺ 17 ഫീച്ചറുകൾ: വേഗതയുള്ള A19 ചിപ്പ്, iOS 26 സപ്പോർട്ട്, ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ടുള്ള സ്മാർട്ട് ഫോണാണിത്. 48MP Fusion പ്രൈമറി ക്യാമറയും, 48MP അൾട്രാ വൈഡ് ക്യാമറയുമാണ് ഇതിലുള്ളത്.
Samsung Galaxy S25 Ultra 5G Offer Amazon
ആൻഡ്രോയിഡ് ഫോണുകളിൽ താൽപ്പര്യമുള്ളവർക്ക് സാക്ഷാൽ സാംസങ് ഗാലക്സി എസ്25 അൾട്രാ തന്നെ വിലക്കുറവിൽ ലഭിക്കും. 256GB സ്റ്റോറേജുള്ള സാംസങ് എസ്25 അൾട്രാ 129999 രൂപയാണ് വിപണി വില. ഇതിന് ആമസോണിൽ ഓഫറിലൂടെ 89999 രൂപയ്ക്ക് വാങ്ങാം.
ഫീച്ചറുകൾ: 6.9 ഇഞ്ച് QHD+ ഡൈനാമിക് ഡിസ്പ്ലേ, S Pen സപ്പോർട്ടുമുള്ള ഫോണാണിത്. IP68 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസും 5000mAh ബാറ്ററിയുമുണ്ട്. 200MP മെയിൻ ക്യാമറയ്ക്കൊപ്പം 50MP അൾട്രാവൈഡ്, 50MP ടെലിഫോട്ടോ ക്യാമറയും 10MP ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്.
Also Read: വീണ്ടും വെറൈറ്റി! കാതിൽ നിന്ന് വീഴാത്ത ക്ലിപ്പ് ഓൺ ഇയർബഡ്ഡുമായി നതിങ്ങിന്റെ CMF Clip Pro
ഐഖൂ 15
256GB സ്റ്റോറേജുള്ള ഐഖൂ 15 എന്ന ഫ്ലാഗ്ഷിപ്പ് മോഡലിനും ഫ്രീഡം സെയിൽ ഓഫർ ലഭ്യമാണ്. 76,999 രൂപയുടെ ഫോണിന് ആമസോണിൽ 68999 രൂപ മാത്രമാണ് വില.
ഫീച്ചറുകൾ: 6.85 ഇഞ്ച് 2K AMOLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് ഫോണിലുള്ളത്. 50MP Sony പ്രധാന ക്യാമറയും 50MP അൾട്രാ വൈഡ് ക്യാമറയും 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. 7000mAh ബാറ്ററിയും 8K VC കൂളിങ് സിസ്റ്റവുമുള്ളതിനാൽ ഗെയിമിങ് പ്രേമികളുടെ മികച്ച ഓപ്ഷനാണിത്.
സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്രാ
2,10,526 രൂപയ്ക്കാണ് സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്ത്. ഇപ്രാവശ്യത്തെ ആമസോൺ സെയിലിൽ വൻ ഓഫറാണ് സാംസങ് ഫോൾഡ് ഫോണിന് ലഭിക്കുന്നത്. 190999 രൂപയ്ക്ക് സംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്രാ ആമസോണിൽ ഓഫറിൽ ലഭിക്കും. ബാങ്ക് ഓഫറും ചേർത്തുള്ള കിഴിവാണിത്. ആകർഷകമായ ഇഎംഐ ഓഫറും മികച്ച എക്സ്ചേഞ്ച് ഡീലും ഫോണിന് ലഭ്യമാണ്.
ഫീച്ചറുകൾ: 8 ഇഞ്ച് QXGA+ Dynamic AMOLED 2X മെയിൻ ഡിസ്പ്ലേയും 6.5 ഇഞ്ച് FHD+ കവർ ഡിസ്പ്ലേയുമുള്ള ഫോൾഡ് ഫോണാണിത്. 200MP പ്രധാന ക്യാമറയും 50MP അൾട്രാ വൈഡ് ക്യാമറയും 10MP 3x ടെലിഫോട്ടോ ക്യാമറയും ഇതിനുണ്ട്. 10MP കവർ സെൽഫി ക്യാമറ, 10MP അണ്ടർ-ഡിസ്പ്ലേ ക്യാമറയും ഫോണിന്റെ മറ്റൊരു ഹൈലൈറ്റ് ഫീച്ചറാണ്.
OnePlus 15R Offer Amazon
വൺപ്ലസ്സിന്റെ മുന്തിയ സ്മാർട്ട് ഫോണിനും ഇപ്പോൾ വിലക്കിഴിവ് ലഭ്യമാണ്. 12GB+256GB കോൺഫിഗറേഷനിലുള്ള വൺപ്ലസ് 15ആർ 61999 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഓഫറിൽ സ്മാർട്ട് ഫോൺ 56999 രൂപയ്ക്ക് വാങ്ങിക്കാം. ഈ പ്രീമിയം സ്മാർട്ട് ഫോണിനും അത്യാകർഷകമായ ബാങ്ക് ഓഫർ ലഭ്യമാണ്.
ഫീച്ചറുകൾ: 6.83 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയ്ക്ക് 165Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റാണുള്ളത്. ഗെയിമിങ് പ്രേമികൾക്കായി വൺപ്ലസ് 15R 5ജിയിൽ 7400mAh ബാറ്ററിയുണ്ട്. 50MP Sony IMX906 മെയിൻ ക്യാമറയ്ക്കൊപ്പം 8MP അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ട്.
Disclaimer: ഈ പോസ്റ്റിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ ലിങ്കുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് അധിക ചെലവൊന്നും വരാതെ ചെറിയ കമ്മീഷൻ ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
