1500 രൂപയുടെ ഓഫറിൽ ഹോണർ പ്ലേ ഇന്നുംകൂടി മാത്രം
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫാബ് ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .ഏപ്രിൽ 11 മുതൽ ഏപ്രിൽ 13 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ ഹോണറിന്റെ പ്ലേ ,ഹോണർ 8X ,ഹോണർ 8C ,റിയൽ മി U1 ,കൂടാതെ വൺ പ്ലസ് 6T സ്മാർട്ട് ഫോണുകളും കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം വീണ്ടും ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .അങ്ങനെ HDFC കാർഡ് ഉപയോഗിക്കുന്നവർക്ക് ഹോണറിന്റെ പ്ലേ സ്മാർട്ട് ഫോണുകളിൽ 1399 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കുന്നു .നിലവിൽ 13999 രൂപയുടെ സ്മാർട്ട് ഫോൺ 12600 രൂപയ്ക്ക് വാങ്ങിക്കാം .
Survey6.3 ഇഞ്ചിന്റെ IPS LCD ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .1080 x 2340 സ്ക്രീൻ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ കിരിൻ 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .4ഡിയിൽ നിങ്ങൾക്ക് ഗെയിമുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സ്മാർട്ട് ലോക്കിങ് സംവിധാനവും ഇതിനുണ്ട് .ഇപ്പോൾ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ വേരിയന്റുകളാണ് ആമസോണിൽ നിന്നും 13999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .
16MP+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3750mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളും സവിശേഷതയാണ് .ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇതിനുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഹോണറിന്റെ 5 ഇയർ സെലിബ്രേഷൻ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഹോണറിന്റെ മറ്റു ഓഫറുകളും ,എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഹോണർ പ്ലേ മോഡലുകൾക്ക് ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .
48 എംപി ക്യാമറയിൽ എത്തിയ ഒപ്പോ F11 പ്രൊ 23990 രൂപയ്ക്ക്
Experienced Social Media And Content Marketing Specialist View Full Profile
