പ്രതിമാസ റീചാർജ് ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്ന Airtel വരിക്കാർക്ക് ഇതാ ഒരു മികച്ച പ്ലാൻ പരിചയപ്പെടുത്താം. കുറഞ്ഞ നിരക്കിൽ ദിവസേന 1GB ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ലഭിക്കുന്ന ബജറ്റ് പ്ലാൻ നിങ്ങൾക്കറിയാമോ? ജോലി, പഠനം, ദൈനംദിന ആശയവിനിമയം എന്നിവയ്ക്ക് ഡാറ്റയും കോളിങ് സേവനവും ഈ പ്ലാനിൽ ലഭിക്കുന്നു. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനം അടക്കം ലഭിക്കുന്ന എയർടെൽ റീചാർജ് പ്ലാനാണിത്. ഈ പ്ലാനിലൂടെ എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുമെന്നും പ്ലാനിന്റെ നേട്ടങ്ങൾ ആർക്കൊക്കെ പ്രയോജനപ്പെടുത്താമെന്നും വിശദമായി അറിയാം.
SurveyAirtel 1GB Plan Benefits
എയർടെൽ കമ്പനിയുടെ 299 രൂപ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. കുറഞ്ഞ ബജറ്റിൽ മികച്ച സേവനം ലഭിക്കുന്നുവെന്നതാണ് പ്ലാനിന്റെ നേട്ടം. ഇതിലെ കോളിങ്, ഡാറ്റ, ഒടിടി സേവനങ്ങളെ കുറിച്ച് ഇവിടെ വിവരിക്കുന്നു.
- വാലിഡിറ്റി: 28 ദിവസം
- കോളിംഗ്: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ കോളിങ് സേവനം ലഭ്യമാണ്. എയർടെലിന്റെ ലോക്കൽ, എസ്ടിഡി കോളിങ് സേവനമാണ് പ്ലാനിൽ ലഭിക്കുന്നത്. ഇതിൽ റോമിംഗ് കോളിങ് സേവനവും ലഭിക്കുന്നു.
- ഡാറ്റ: ദിവസേന 1 GB ഹൈ-സ്പീഡ് ഡാറ്റയുണ്ട്. പ്ലാനിന്റെ കാലാവധിയിൽ മൊത്തമായി 28 GB ഡാറ്റ ലഭിക്കും. ദിവസേനയുള്ള ഡാറ്റ ക്വാട്ടയായ 1 GB പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 Kbps ആയി കുറയും. ശ്രദ്ധിക്കേണ്ടത് 299 രൂപ പ്ലാനിൽ അൺലിമിറ്റഡ് 5ജി ലഭിക്കുന്നില്ല.
- എസ്എംഎസ്: ദിവസേന 100 സൗജന്യ എസ്എംഎസ് അനുവദിച്ചിരിക്കുന്നു.
- ഒടിടി: തുച്ഛ വിലയ്ക്കുള്ള പ്ലാനാണെങ്കിലും ചില കോംപ്ലിമെന്ററി ഓഫറുകൾ കൂടി പ്ലാനിലുണ്ട്. എയർടെൽ എക്സ്സ്ട്രീം പ്ലേ ആക്സസ് ലഭിക്കുന്നതിനാൽ സോണിലിവ്, സീ5 പോലുള്ള ഒടിടികളിലേക്ക് സബ്സ്ക്രിപ്ഷൻ നേടാം. ഫ്രീ ഹലോട്യൂൺസ് ആക്സസും 30 ദിവസത്തേക്ക് ലഭിക്കും. 4000 രൂപ വില വരുന്ന അഡോബ് എക്സ്പ്രസ് പ്രീമിയം സബ്സ്ക്രിപ്ഷൻ എയർടെലിന്റെ 299 രൂപ പ്ലാനിൽ ലഭ്യമാണ്.
Also Read: Flipkart GOAT Sale വരുന്നു; iPhone 17 ഉൾപ്പെടെ വൻ ഡിസ്കൗണ്ടുകൾ
എയർടെൽ 299 രൂപ പ്ലാൻ ആർക്കെല്ലാം ഗുണകരം?
പ്രതിദിനം ഏകദേശം 1GB ഡാറ്റ മാത്രം ഉപയോഗിക്കുന്നവർക്കും അധികം ഇന്റർനെറ്റ് വേണ്ടാത്തവർക്കും ഇത് ലാഭകരമായ റീചാർജ് പ്ലാനാണ്. കോളിങ്ങിന് പ്രാധാന്യം നൽകി ഒരു മാസ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്കും ഇത് അനുയോജ്യമാകുന്നു. 10.6 രൂപയാണ് പ്ലാനിന്റെ ഒരു ദിവസത്തെ ചെലവ്. എന്നാൽ ബൾക്ക് ഡാറ്റ നോക്കി റീചാർജ് ചെയ്യുന്നവരോ അൺലിമിറ്റഡ് 5ജി ആവശ്യമുള്ളവരോ 299 രൂപയുടെ എയർടെൽ പ്ലാൻ വാങ്ങരുത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
