ഫ്ലിപ്കാർട്ടിൽ ഔട്ട് ഓഫ് സ്റ്റോക്ക്; Samsung Galaxy S26 Plus ആമസോണിൽ വമ്പൻ ഓഫറിൽ!
പ്രീമിയം ഫീച്ചറുകളും ശക്തമായ പെർഫോമൻസും സ്റ്റൈലിഷ് ലുക്കുമുള്ള സാംസങ് ഫോൺ അന്വേഷിക്കുകയാണോ? 256GB സ്റ്റോറേജ് Samsung Galaxy S26 Plus പരിമിതകാലത്തേക്ക് വിലക്കുറവിൽ വാങ്ങാം. ഇതേ കോൺഫിഗറേഷനിലുള്ള സാംസങ് എസ്26 പ്ലസ് ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് കാലിയായിരിക്കുന്നു. ആമസോണിൽ 30000 രൂപയ്ക്ക് മുകളിലാണ് വില വെട്ടിക്കുറച്ചത്. ട്രിപ്പിൾ റിയർ ക്യാമറയും ഗാലക്സി എഐ ഫീച്ചറുകളുമുള്ള പ്രീമിയം മോഡലാണിത്. ഈ ആർട്ടിക്കിൾ എഴുതുന്ന സമയത്ത് ആറ് മണിക്കൂർ കൂടിയാണ് ഓഫറിനായി അവശേഷിക്കുന്നത്. സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജിയുടെ ഓഫറുകളും സവിശേഷതകളും മനസിലാക്കാം.
SurveySamsung Galaxy S26 Plus Price Deal Amazon
1,19,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്26 പ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ ഇതിന് വില 84999 രൂപയാണ്. ബാങ്ക് കിഴിവോ എക്സ്ചേഞ്ച് ഓഫറോ ചേർക്കാതെയുള്ള ഇളവാണിത്. നിലവിലെ ഫോൺ മാറ്റി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിട്ടുകളയരുതാത്ത മികച്ച ഇളവാണിത്.
ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറിലൂടെ 2549 രൂപയുടെ ഇളവ് നേടാം. ഇങ്ങനെ 82000 രൂപ റേഞ്ചിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം.

കാരണം പരിമിതകാലത്തേക്കുള്ള ആമസോൺ ഓഫറിലൂടെ 36800 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് അനുവദിച്ചിരിക്കുന്നത്. 2988 രൂപയുടെ ഇഎംഐ ഓഫറും സാംസങ് ഗാലക്സി എസ്25 പ്ലസ് 5ജിയ്ക്ക് ലഭ്യമാണ്.
Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?
സാംസങ് ഗാലക്സി എസ്25 പ്ലസ് 5ജിയുടെ പ്രത്യേകതകൾ
ഡൈനാമിക് അമോലെഡ് സ്ക്രീനും സ്നാപ്ഡ്രാഗൺ പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്. സാംസങ് എസ്26 അൾട്രാ ഫ്ലാഗ്ഷിപ്പ് മോഡലിനൊപ്പം എത്തിയ പ്രീമിയം സെറ്റാണിത്. ഫോണിന്റെ ഓരോ ഫീച്ചറുകളും വിശദമായി അറിയാം.
- ഡിസ്പ്ലേ: 6.7 ഇഞ്ചിന്റെ ഡൈനാമിക് LTPO AMOLED 2X ഡിസ്പ്ലേയാണ് ഈ സ്മാർട്ട് ഫോണിലുള്ളത്. ഇതിന് 120Hz, HDR10+ സ്ക്രീനുണ്ട്. 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സ് സപ്പോർട്ട് ഇതിൽ ലഭിക്കും.
- ചിപ്‌സെറ്റ്: ക്വാൽകോമിൽ നിന്നുള്ള Snapdragon 8 Elite Gen 5 പ്രോസസറാണ് സാംസങ് ഗാലക്സി എസ്26 പ്ലസ് ഫോണിൽ പ്രവർത്തിക്കുന്നത്. 512GB വരെ സ്റ്റോറേജ് സപ്പോർട്ട് ലഭിക്കും.
- സോഫ്റ്റ്‌വെയർ: വൺ UI 8.5 ആൻഡ്രോയിഡ് 16 വേർഷനിൽ സാംസങ് എസ്26 പ്ലസ് 5ജി പ്രവർത്തിക്കുന്നു. 7 പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകൾ വരെ സാംസങ് ഓഫർ ചെയ്യുന്നു.
- ക്യാമറ: 50 MP മെയിൻ ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്. 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും 12 MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ചേർന്നാണ് ഫോട്ടോഗ്രാഫി യൂണിറ്റ് വരുന്നത്. ഇതിന് മുൻവശത്ത് 12 MP ഫ്രണ്ട് ക്യാമറയും വരുന്നു.
- ബാറ്ററി: 4900mAh പവറിന്റെ ബാറ്ററിയാണ് സ്മാർട്ട് ഫോണിലുള്ളത്. ഇത് 45W വയർഡ്, 20W വയർലെസ്, 4.5W റിവേഴ്സ് വയർലെസ് ചാർജിങ് പിന്തുണയ്ക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
