വിലകുറഞ്ഞിരിക്കുന്നു !! ലാവയുടെ Z1 സ്മാർട്ട് ഫോണുകൾ ഇപ്പോൾ 4999 രൂപയ്ക്ക്

HIGHLIGHTS

ലാവയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആമസോണിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ലാവയുടെ Z1 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ആമസോണിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത്

വിലകുറഞ്ഞിരിക്കുന്നു !! ലാവയുടെ Z1 സ്മാർട്ട് ഫോണുകൾ ഇപ്പോൾ 4999 രൂപയ്ക്ക്

ലാവയുടെ പുതിയ നാലു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .LAVA Z1, Z2, Z4, Z6 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്.ബഡ്ജറ്റ് റെയിഞ്ചിൽ തുടങ്ങുന്ന ഫോണുകളും ഇപ്പോൾ ലാവ പുറത്തിറക്കിയിരിക്കുന്നു .ഈ ഫോണുകളിൽ ലാവ Z1 സ്മാർട്ട് ഫോണുകളുടെ വില ഇപ്പോൾ കുറഞ്ഞിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ലാവയുടെ Z1 സ്മാർട്ട് ഫോണുകൾ 

കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .5ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ സംരക്ഷണത്തിന് Corning Gorilla Glass 3 നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio A20 SoC പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2  ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനു ലഭിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 3,100mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs. 5,499 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .എന്നാൽ ഇപ്പോൾആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വെറും 4999 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile