7 ഇഞ്ച് വലിയ ഡിസ്‌പ്ലേയിൽ Akyumen ഫാബ്ലെറ്റുകൾ

7 ഇഞ്ച് വലിയ ഡിസ്‌പ്ലേയിൽ  Akyumen ഫാബ്ലെറ്റുകൾ
HIGHLIGHTS

വിൻഡോസ് 10 ൽ പുതിയ സ്മാർട്ട് ഫാബ്ലെറ്റുകൾ

ഫാബ്ലെറ്റുകൾ തകർത്ത ഇറങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ത്യൻ വിപണിയിൽ .മിക്ക ഫാബ്ലെറ്റുകളും 7 ഇഞ്ച് വലിയ ഡിസ്പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് .ആൻഡ്രോയിഡ് ഫാബ്ലെറ്റുകൾ ഇറക്കി ലെനോവോ ഇതിനോടകംതന്നെ വിപണിയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു .അക്കൂട്ടത്തിലേക്കു ഇതാ പുതിയൊരു സ്മാർട്ട് ഫബ്ലെറ്റ് കൂടി ഇറങ്ങുന്നു .അതും വിൻഡോസിന്റെ ഏറ്റവും പുതിയ വെർഷനായ വിൻഡോസ് 10 ൽ .

Akyumen എന്നുപേരിട്ടിരിക്കുന്ന ഫാബ്ലെറ്റുകൾ ഉടൻ തന്നെ വിപണിയിൽ എത്തുമെന്നാണ് സൂചന .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേകുറിച്ചു പറഞ്ഞുകഴിഞ്ഞു ,7 ഇഞ്ച് HD ഡിസ്പ്ലേ ആണ് ഇതിനുള്ളത് .വിൻഡോസ് 10 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക്ക് ഉള്ളത് .

Intel Cherry Trail 8300 Quad-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ കിടിലൻ റാം ഇതിന്റെ പെർഫോമൻസ് കൂട്ടുന്നു .ഇതിന്റെ ക്യാമറ ക്വാളിറ്റിയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 2910mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .

ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലയെ കുറിച്ച് പറയുകയാണെങ്കിൽ 40,025 രൂപമുതൽ ആണ് ഇതിന്റെ തുടക്കം . ഒരു മിനി ലാപ്ടോപ്പ് ആയി നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും ഈ ഫാബ്ലെറ്റിനെ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo