8GB റാം Samsung S23 ഫാൻ എഡിഷൻ പകുതി വിലയ്ക്ക് വിൽക്കുന്നു, ഈ Bumper Deal വിട്ടുകളയരുത്…
സാംസങ് ഗാലക്സി എസ്23 എഫ്ഇ 79,999 രൂപയാണ് വിലയാകുന്നത്
ആമസോൺ ഈ സ്മാർട്ഫോൺ 50 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ വിൽക്കുന്നു
40000 രൂപയ്ക്ക് താഴെ സാംസങ് ഗാലക്സി എസ്23 എഫ്ഇ വാങ്ങാനുള്ള ബമ്പർ ഓഫറാണിത്
പകുതി വിലയ്ക്ക് Samsung S23 ഫാൻ എഡിഷൻ പർച്ചേസ് ചെയ്യാം. 8ജിബി റാം Samsung Galaxy S23 FE ഫോണിനാണ് കിഴിവ്. ആമസോൺ ഈ സ്മാർട്ഫോൺ 50 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ വിൽക്കുന്നു. ഇതിന് പുറമെ 1500 രൂപ വരെ ബാങ്ക് കിഴിവും അനുവദിച്ചിട്ടുണ്ട്. ഓഫർ വിവരങ്ങളും ഫോണിന്റെ ഫീച്ചറുകളും അറിയാം.
SurveySamsung S23 FE ഓഫർ
സാംസങ് ഗാലക്സി എസ്23 എഫ്ഇ 79,999 രൂപയാണ് വിലയാകുന്നത്. ഗ്രാഫൈറ്റ് നിറത്തിലുള്ള 128ജിബി ഫോണാണ് 40000 രൂപയ്ക്ക് താഴെ വിൽക്കുന്നത്. ഇതിന് ആമസോണിൽ 50 ശതമാനം കിഴിവോടെ 39,969 രൂപയ്ക്ക് വിൽക്കുന്നു. HDFC, SBI ബാങ്ക് കാർഡുകളിലൂടെ അധിക ഇളവ് ലഭിക്കുന്നതാണ്. സാംസങ് ഗാലക്സി എസ്23 ഫാൻ എഡിഷൻ ഫോണിന് 1500 രൂപയുടെ ബാങ്ക് ഇളവ് സ്വന്തമാക്കാം.
1,799 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഫോണിന് ലഭ്യമാണ്. എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ 2000 രൂപയോളം വിലക്കുറവ് കിട്ടും. 40000 രൂപയ്ക്ക് താഴെ സാംസങ് ഗാലക്സി എസ്23 എഫ്ഇ വാങ്ങാനുള്ള ബമ്പർ ഓഫർ പരിമിതകാലത്തേക്ക് മാത്രമാണെന്നുള്ളതും ഓർക്കുക.
നിങ്ങളൊരു പ്രൈം മെമ്പറാണെങ്കിൽ ഫ്രീ ഡെലിവറിയും, ഫാസ്റ്റ് ഡെലിവറിയും ആമസോൺ നൽകുന്നു. ഷോപ്പിങ്ങിൽ ആകർഷകമായ ക്യാഷ്ബാക്ക് ഡീലുകളും നിങ്ങൾക്ക് ലഭിക്കും. ഷോപ്പിങ്ങിൽ മാത്രമല്ല ആമസോൺ പ്രൈം സബ്സ്ക്രൈബ് ചെയ്താൽ അൺലിമിറ്റഡ് ഒടിടി ആക്സസും നേടാം. ആമസോൺ പ്രൈം അംഗത്വത്തെ കുറിച്ച് എല്ലാമറിയാം, ഇവിടെ ക്ലിക്ക് ചെയ്യാം
Samsung Galaxy S23 FE 5G: സ്പെസിഫിക്കേഷൻ
ഡിസ്പ്ലേ: ഇതിന് 6.4 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഇത് ഫുൾ HD+ AMOLED സ്ക്രീൻ സ്മാർട്ഫോണാണ്. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള ഫോണാണിത്. സ്ക്രീനിനെ പോറലും മറ്റും ചെറുക്കാൻ ഗൊറില്ല ഗ്ലാസ് 5 കൊണ്ടും സംരക്ഷിച്ചിരിക്കുന്നു.
പ്രോസസർ: സാംസങ് ഗാലക്സി എസ്23 എഫ്ഇയിൽ സ്‌നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസർ കൊടുത്തിരിക്കുന്നു.
ക്യാമറ: ഫോട്ടോഗ്രാഫിയ്ക്കായി ഫോണിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. സെൽഫി ഷോട്ടുകൾക്കായി 12 മെഗാപിക്സൽ ക്യാമറയുമുണ്ട്.
ബാറ്ററി: 4500mAh പവറുള്ള ബാറ്ററിയാണ് ഗാലക്സി എസ്23 എഫ്ഇയിലുള്ളത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു.
ഫോൺ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വിപണിയിൽ എത്തിച്ചത്. 6GB+128GB വേരിയന്റും, 8GB+256GB വേരിയന്റുമാണ് ഗാലക്സി എസ്23 എഫ്ഇയിലുള്ളത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile