7300 mAh ബാറ്ററിയും Snapdragon പ്രോസസറുമുള്ള iQOO Z10 5G ആമസോണിൽ 20000 രൂപയ്ക്ക്!

HIGHLIGHTS

മികച്ച 5G ഫോൺ നോക്കുന്നവർക്ക് iQOO Z10 5G ആമസോണിൽ നിന്ന് വിലക്കിഴിവിൽ വാങ്ങാം

ക്യാമറയിലും സ്റ്റൈലിഷ് ഡിസൈനിലും മികച്ച പ്രോസസറിലൂടെ പെർഫോമൻസിലും പേരുകേട്ട സ്മാർട്ഫോണാണിത്

8GB, 128GB സ്റ്റോറേജുള്ള ഐഖൂ Z10 ഫോണിന് ആമസോണിൽ കിഴിവ് ലഭിക്കും

7300 mAh ബാറ്ററിയും Snapdragon പ്രോസസറുമുള്ള iQOO Z10 5G ആമസോണിൽ 20000 രൂപയ്ക്ക്!

മികച്ച 5G ഫോൺ നോക്കുന്നവർക്ക് iQOO Z10 5G ആമസോണിൽ നിന്ന് വിലക്കിഴിവിൽ വാങ്ങാം. ക്യാമറയിലും സ്റ്റൈലിഷ് ഡിസൈനിലും മികച്ച പ്രോസസറിലൂടെ പെർഫോമൻസിലും പേരുകേട്ട സ്മാർട്ഫോണാണിത്. 7300 mAh ബാറ്ററിയുള്ള ഐഖൂ Z10 5G ഫോണിന് ഇപ്പോൾ മികച്ച ഡിസ്കൌണ്ട് ലഭിക്കും.

Digit.in Survey
✅ Thank you for completing the survey!

iQOO Z10 5G ഓഫർ വിട്ടുകളയല്ലേ!

8GB, 128GB സ്റ്റോറേജുള്ള ഐഖൂ Z10 ഫോണിന് ആമസോണിൽ കിഴിവ് ലഭിക്കും. 25,999 രൂപയാണ് ഈ 5ജി സ്മാർട്ഫോണിന്റെ വിപണി വില. ഇതിന് 15 ശതമാനം വിലക്കിഴിവാണ് ആമസോണിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

iQOO Z10
iQOO Z10

ഐഖൂ Z10 ഫോണിന്റെ സൈറ്റിലെ വില 21,998 രൂപയാണ്. എന്നാൽ എസ്ബിഐ, ICICI ബാങ്ക് കാർഡ് വഴി നിങ്ങൾക്ക് 1000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. ഇങ്ങനെ 20998 രൂപയ്ക്ക് നിങ്ങൾക്ക് ഐഖൂ സ്മാർട്ഫോൺ സ്വന്തമാക്കാം.

1,067 രൂപയ്ക്ക് ഫോൺ ഇഎംഐയിലും സ്വന്തമാക്കാം. പലിശയില്ലാതെ ഇഎംഐയിൽ വാങ്ങമെങ്കിൽ 991.16 രൂപയ്ക്ക് ലഭിക്കും. 20,350 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഐക്യൂ Z10 ഫോണിന് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നു. ശ്രദ്ധിക്കേണ്ടത് ഈ ആമസോൺ ഓഫർ പരിമിതകാലത്തേക്ക് മാത്രമായിരിക്കും ലഭിക്കുക.

ഐക്യൂ Z10: സ്പെസിഫിക്കേഷൻ

6.77 ഇഞ്ച് വലിപ്പമുള്ള വലിയ AMOLED സ്‌ക്രീനുള്ള 5ജി സ്മാർട്ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. പഞ്ച്-ഹോൾ സ്‌ക്രീൻ ഡിസൈനിലാണ് ഡിസ്പ്ലേ അവതരിപ്പിച്ചിരിക്കുന്നത്.

ഈ സ്മാർട്ഫോണിലെ ബാറ്ററി 7,300mAh-ന്റേതാണ്. ദിവസം മുഴുവൻ ചാർജ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ബാറ്ററി. ഇത് 90W ഫ്ലാഷ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

ഫോണിന്റെ പിൻ വശത്ത് ഡ്യുവൽ ക്യാമറയാണുള്ളത്. ഇതിൽ OIS സപ്പോർട്ട് ചെയ്യുന്ന മെയിൻ ക്യാമറയാണുള്ളത്. 50MP പ്രൈമറി സെൻസറും 2MP ഡെപ്ത് സെൻസറുമാണ് ക്യാമറ യൂണിറ്റിലുള്ളത്.

വീഡിയോ റെക്കോർഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഐഖൂവിലുള്ളത്. സോണി IMX882 സെൻസറുള്ള 32MP സെൽഫി ഷൂട്ടറും ഫോണിന്റെ മുൻവശത്തുണ്ട്.

ഏറ്റവും മികച്ച പ്രോസസറുകളിലൊന്നാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റാണുള്ളത്. തടസ്സമില്ലാത്ത മൾട്ടിടാസ്കിങ്ങിനും, ലാഗ്-ഫ്രീ ഗെയിമിങ്ങിനും ഇത് ഗുണം ചെയ്യും.

Also Read: Samsung Galaxy A55: ഈ മാസത്തെ ഏറ്റവും വിലക്കുറവിൽ Triple Camera സാംസങ് 5G വാങ്ങാം

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo