7000 mAh പവറിൽ Sony ക്യാമറയുമായി Motorola 5ജി പവർ വരുന്നു, ലോഞ്ചും ഫീച്ചർ വിശേഷങ്ങളും
പവറിൽ കരുത്തൻ, പെർഫോമൻസിൽ ഭീമനായ സ്മാർട്ഫോൺ ആണ് Motorola ഇനി അവതരിപ്പിക്കുന്നത്. നവംബർ അഞ്ചിന് മോട്ടോ കിടിലൻ 5ജി ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്യും. മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡ് Moto G67 Power 5G ആണ് പുറത്തിറക്കാനൊരുങ്ങുന്നത്.
Surveyകമ്പനി തന്നെ മോട്ടോ G67 പവർ 5ജിയുടെ ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫോണിന്റെ ടീസർ ഇതിനകം തന്നെ പ്രധാന ഇ-കൊമേഴ്‌സ് സൈറ്റ് ഫ്ലിപ്കാർട്ടിൽ കാണിച്ചിട്ടുണ്ട്.
Motorola G67 Power 5G പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഡിസ്പ്ലേ: മോട്ടോ ജി67 പവർ 5ജിയിൽ 6.7 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാകും നൽകുന്നത്. ഫോൺ സ്ക്രീനിന് 120 Hz റിഫ്രഷ് റേറ്റുണ്ടാകും. ഇതിൽ മോട്ടറോള കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i നൽകിയേക്കും. ജി സീരീസ് ഫോണിന്റെ ബോഡി MIL-810H മിലിട്ടറി-ഗ്രേഡ് പ്രതിരോധവും IP64-റേറ്റഡ് ഫ്രെയിമും ഉപയോഗിച്ചാകും ഡിസൈൻ ചെയ്യുന്നത്.

പ്രോസസർ: 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണായിരക്കും ജി67 പവർ 5ജി. ഇതിൽ സ്നാപ്ഡ്രാഗൺ 7s ജെൻ 2 പ്രോസസർ ഉൾപ്പെടുത്തിയേക്കും. മികച്ച മൾട്ടിടാസ്കിംഗിനും ആപ്പ് ലോഡിങ്ങിനും മെമ്മറി 24 ജിബി റാമിലേക്ക് വികസിപ്പിക്കാൻ സാധിക്കുന്ന ഫീച്ചറും കൊടുത്തേക്കും.
സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ യുഎക്സാണ് ഫോണിലെ ഒഎസ്. ആൻഡ്രോയിഡ് 16 അപ്‌ഡേറ്റും ഇതിൽ കമ്പനി നൽകിയേക്കും. ഡോൾബി അറ്റ്‌മോസിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിൽ കൊടുക്കും.
ക്യാമറ: മോട്ടോ ജി67 പവർ 5ജിയുടെ ഹൈലൈറ്റ് അതിന്റെ 50MP സോണി LYT-600 പ്രധാന സെൻസറാകും. ഇതിൽ മോട്ടറോള അൾട്രാവൈഡ്, ഡെപ്ത് ക്യാമറകളും നൽകിയേക്കും.
Also Read: 2.1 ചാനൽ PHILIPS Dolby DTS ബ്ലൂടൂത്ത് Soundbar പകുതി വിലയ്ക്ക്, അതും വെറും 7000 രൂപയ്ക്ക്!
32MP ഫ്രണ്ട് ക്യാമറയും ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. ഈ ക്യാമറകൾ 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്നവയാണ്. AI ഫോട്ടോ എൻഹാൻസ്മെന്റ് ഫീച്ചറുകളും ഇതിലുണ്ടാകും.
മോട്ടോ ജി67 പവർ 5ജി ബാറ്ററി
നവംബർ ആദ്യ വാരമെത്തുന്ന ഹാൻഡ്സെറ്റിലെ ബാറ്ററിയാണ് പ്രധാന ഹൈലൈറ്റ്. സിലിക്കൺ-കാർബൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 7,000mAh ബാറ്ററിയാകും ഇതിലുണ്ടാകുക. ഫോൺ ഒറ്റ ചാർജിൽ 58 മണിക്കൂർ വരെ ബാറ്ററി കപ്പാസിറ്റിയുള്ളതാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പാന്റോൺ അംഗീകരിച്ച നീല, പച്ച, പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിലാകും ഫോൺ അവതരിപ്പിക്കുക. ഇതൊരു മിഡ്-റേഞ്ച് 5G സെഗ്‌മെന്റിലുള്ള ഫോണാകും. എന്നാലും മോട്ടോ ജി67 പവറിന്റെ വില എത്രയാകുമെന്ന സൂചന കമ്പനി നൽകിയിട്ടില്ല.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile