New Vivo 5G Sale: 6500mAh സെല്ലുള്ള 50MP OIS ട്രിപ്പിൾ ക്യാമറ വിവോ T4 പ്രോ 8000 രൂപ ഡിസ്കൗണ്ടിൽ!
നീല നിറത്തിലും ഗോൾഡ് നിറത്തിലുമാണ് രണ്ട് സ്മാർട്ഫോണുകൾ വിവോ പുറത്തിറക്കിയത്
ഉച്ചയ്ക്ക് 12 മണി മുതൽ Vivo T4 Pro ഫ്ലിപ്കാർട്ടിലൂടെ വാങ്ങാവുന്നതാണ്
5000 രൂപയുടെ സ്പെഷ്യൽ ഡിസ്കൌണ്ടും 3000 രൂപ വരെ ബാങ്ക് ഓഫറും ലഭിക്കുന്നു
New Vivo 5G Sale: 6500mAh സെല്ലുള്ള 50MP OIS ട്രിപ്പിൾ ക്യാമറ സ്മാർട്ഫോണാണ് Vivo T4 Pro. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലുള്ള സ്മാർട്ഫോണാണ് ഓഗസ്റ്റ് 26-ന് ഇന്ത്യയിലെത്തിയത്. സ്റ്റൈലിഷും സിമ്പിളും ഡിസൈനിൽ ഒരുക്കിയ വിവോ ടി4 പ്രോയുടെ ഫീച്ചറുകളും ലോഞ്ച് ഓഫറും നോക്കുക.
Surveyഇന്ത്യയിൽ New Vivo 5G Sale, ഓഫറുകൾ ഇങ്ങനെ…
നീല നിറത്തിലും ഗോൾഡ് നിറത്തിലുമാണ് രണ്ട് സ്മാർട്ഫോണുകൾ വിവോ പുറത്തിറക്കിയത്. ഉച്ചയ്ക്ക് 12 മണി മുതൽ Vivo T4 Pro ഫ്ലിപ്കാർട്ടിലൂടെ വാങ്ങാവുന്നതാണ്.
ഫോൺ മൂന്ന് സ്റ്റോറേജുകളിലാണ് പുറത്തിറക്കിയത്. ഇതിന്റെ ലോഞ്ച് വിലയും ഇന്ന് ലഭിക്കുന്ന ലോഞ്ച് ഓഫറുകളും നോക്കാം. 8GB+128GB: 27999 രൂപ. 8GB+256GB: 29,999 രൂപ. 12GB+256GB: 31,999 രൂപ. എന്നാൽ ആദ്യ സെയിലിൽ നിങ്ങൾക്ക് 24999 രൂപ മുതൽ ഫോൺ വാങ്ങാം. 27999 രൂപയുടെ ഫോണിന് എങ്ങനെയാണ് 24999 രൂപയായതെന്നാണോ?

ഫോണിന്റെ ആദ്യ വിൽപ്പനയിൽ എക്സ്ക്യൂസീവ് ഓഫറുകളാണുള്ളത്. 5000 രൂപയുടെ സ്പെഷ്യൽ ഡിസ്കൌണ്ടും 3000 രൂപ വരെ ബാങ്ക് ഓഫറും ലഭിക്കുന്നതാണ്. എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെയാണ് കിഴിവ്. ഇങ്ങനെ മൊത്തം 8000 രൂപയുടെ ഡിസ്കൌണ്ട് നേടാം. വിവോ ടി4 പ്രോയുടെ കുറഞ്ഞ വേരിയന്റ് ഇങ്ങനെ 24999 രൂപയ്ക്ക് ലഭിക്കും. മറ്റ് വേരിയന്റുകൾക്കും ഈ കിഴിവ് നേടാവുന്നതാണ്. 3000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭിക്കുന്നതാണ്. ഇതിന് പുറമെ 3 മുതൽ 6 മാസം വരെയുള്ള ഇഎംഐ ഡീലും ലഭിക്കും.
വിവോ T4 Pro 5G: പ്രത്യേകതകൾ
6.77 ഇഞ്ച് ക്വാഡ് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണ് വിവോ ടി4 പ്രോ. ഫോൺ ഡിസ്പ്ലേയ്ക്ക് 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുമുണ്ട്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 SoC പ്രോസസറുള്ള സ്മാർട്ഫോണാണ് വിവോ ട4 പ്രോ 5ജി. ഇതിന് 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജ് സപ്പോർട്ടും ലഭിക്കുന്നു.
ദീർഘകാല ബാറ്ററി ലൈഫ് നൽകുന്ന സെല്ലാണ് ഇതിലുള്ളത്. വിവോ T4 പ്രോയിൽ 6500mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഈ പവർഫുൾ ബാറ്ററി 90W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
ഫോട്ടോഗ്രാഫിയ്ക്ക് ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഇതിൽ 50MP OIS പ്രൈമറി ക്യാമറയുണ്ട്. 50MP OIS 3x പെരിസ്‌കോപ്പ് സെൻസറും ഫോണിൽ കൊടുത്തിരിക്കുന്നു. ഇവയ്ക്ക് പുറമെ സ്മാർട്ഫോണിൽ 2MP ബൊക്കെ സെൻസറുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന് മുൻവശത്ത് 32MP സെൻസർ കൊടുത്തിട്ടുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 4 വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിലുണ്ട്. IP69 സർട്ടിഫിക്കേഷനുള്ളതിനാൽ വിവോ ടി4 പ്രോ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.
Also Read: eSIM vs Physical SIM: ഇ സിമ്മാണ് ശരിക്കും സേഫ്! എന്നാലും ഇപ്പോഴും ഫിസിക്കൽ സിമ്മിനാണ് പവർ? അതെങ്ങനെ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile