Today’s Deal: 64MP ക്യാമറ Snapdragon 4 Gen 1 Vivo 5G 20000 രൂപയ്ക്ക് താഴെ വിൽപ്പനയ്ക്ക്!

HIGHLIGHTS

ഫ്ലിപ്കാർട്ടിൽ ഫ്രീഡം സെയിൽ ആരംഭിക്കുന്നതിന് മുന്നേ വിവോ 5ജി ഫോണിന് ഇളവ് ലഭിക്കുന്നു

8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ജംഗിൾ ഗ്രീൻ സ്മാർട്ഫോണിനാണ് കിഴിവ്

20000 രൂപയ്ക്ക് താഴെ ഫോൺ വേണ്ടവർക്ക് ജംഗിൾ ഗ്രീൻ കളർ തെരഞ്ഞെടുക്കാം

Today’s Deal: 64MP ക്യാമറ Snapdragon 4 Gen 1 Vivo 5G 20000 രൂപയ്ക്ക് താഴെ വിൽപ്പനയ്ക്ക്!

Snapdragon 4 Gen 1 പ്രോസസറുള്ള vivo Y200 5G ഓഫറിൽ വിൽക്കുന്നു. 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിനാണ് വിലക്കിഴിവ്. ഫ്ലിപ്കാർട്ടിൽ ഫ്രീഡം സെയിൽ ആരംഭിക്കുന്നതിന് മുന്നേ വിവോ 5ജി ഫോണിന് ഇളവ് ലഭിക്കുന്നു. 31 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ഇതിന് അനുവദിച്ചിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

vivo Y200 5G: ഓഫർ

28,999 രൂപയാണ് വിവോ വൈ200 5ജിയുടെ ഒറിജിനൽ വില. ഇതിന് ഫ്ലിപ്കാർട്ടിൽ ഇപ്പോഴത്തെ വില 19999 രൂപയാണ്. Flipkart Axis Bank കാർഡ് വഴി 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 704 രൂപയുടെ ഇഎംഐ ഡീലും ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ട് അനുവദിച്ചു. എന്നാൽ എല്ലാ വിവോ സ്മാർട്ഫോണുകൾക്കും ഓഫർ ലഭ്യമാകില്ല.

8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ജംഗിൾ ഗ്രീൻ സ്മാർട്ഫോണിനാണ് കിഴിവ്. ഡിസേർട്ട് ഗോൾഡ് കളറിലെ വിവോ വൈ200 ഫോണിന് 21,999 രൂപയാണ് വില. അതിനാൽ 20000 രൂപയ്ക്ക് താഴെ ഫോൺ വേണ്ടവർക്ക് ജംഗിൾ ഗ്രീൻ കളർ തെരഞ്ഞെടുക്കാം.

vivo Y200 5G

വിവോ വൈ200 ഫോണിന്റെ പ്രത്യേകതകൾ

6.67 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയാണ് വിവോ Y200 5ജിയിലുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റും FHD+ റെസല്യൂഷനുമുണ്ട്. ഗെയിമിംഗിനും വീഡിയോ കാണുന്നതിനും മികച്ച എക്സ്പീരിയൻസ് വിവോയ്ക്കുണ്ട്. 7.69mm കനവും 190 ഗ്രാം ഭാരവുമുള്ളതാണ് സ്മാർട്ഫോൺ. ഇതിൽ ആകർഷകമായ ഗ്ലാസ് ഡിസൈനുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും വിവോ വൈ200 5ജിയിലുണ്ട്.

ക്യാമറയിലേക്ക് വന്നാൽ വിവോ സ്മാർട്ഫോണിൽ ഡ്യുവൽ ക്യാമറയാണുള്ളത്. വിവോ വൈ200 5ജിയിൽ 64 മെഗാപിക്സൽ OIS മെയിൻ ക്യാമറയായിരിക്കുമുള്ളത്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ ഇതിൽ സെറ്റ് ചെയ്തിരിക്കുന്നു. സെൽഫികൾക്കായി 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുണ്ട്. ഈ ഹാൻഡ്സെറ്റിൽ Aura Light സപ്പോർട്ടുമുണ്ട്. അതിനാൽ കുറഞ്ഞ വെളിച്ചത്തിലും മനോഹരമായ ഫോട്ടോകൾക്ക് ഇത് സഹായകരമാകും.

ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 1 പ്രൊസസ്സറാണ് ഫോണിൽ കൊടുത്തിട്ടുള്ളത്. 44W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഹാൻഡ്സെറ്റിൽ 4800mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. IP54 റേറ്റിങ്ങുള്ള ഹാൻഡ്സെറ്റാണിത്. നേരത്തെ പറഞ്ഞ പോലെ ഡെസേർട്ട് ഗോൾഡ്, ജംഗിൾ ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്.

5G നെറ്റ്‌വർക്ക് പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണ് വിവോ വൈ200. 2.4 GHz, 5 GHz ബാൻഡുകളിലുള്ള Wi-Fi 802.11 a/b/g/n/ac സപ്പോർട്ടും ഫോണിലുണ്ട്. ബ്ലൂടൂത്ത് 5.1, GPS, GLONASS, GALILEO, BeiDou, QZSS തുടങ്ങിയ ഓപ്ഷനുകളും ഹാൻഡ്സെറ്റിലുണ്ട്.

Also Read: Vivo V60 5G ഇന്ന് വരും, സോണി 50MP ZEISS OIS ക്യാമറ ഇനി മിഡ് റേഞ്ചിലും!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo