Sale Today: 6300mAh പവർഫുൾ Realme Narzo 80 Lite 6599 രൂപയ്ക്ക് ഇന്ന് വാങ്ങാം, സൂപ്പർ ലോഞ്ച് ഓഫറുകൾ
ഈ റിയൽമി നാർസോ 80 ലൈറ്റ് നിങ്ങൾക്ക് ഇന്ന് മുതൽ പർച്ചേസ് ചെയ്യാം
6300mAh പവർഫുൾ ബാറ്ററിയും, ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറുമാണ് സ്മാർട്ഫോണിലുള്ളത്
കഴിഞ്ഞ മാസം വന്ന 5ജി വേർഷന്റെ എൻട്രി- ലെവൽ 4G ഹാൻഡ്സെറ്റാണിത്
രണ്ട് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ബജറ്റ് സ്മാർട്ഫോണാണ് Realme Narzo 80 Lite. കഴിഞ്ഞ മാസം വന്ന 5ജി വേർഷന്റെ എൻട്രി- ലെവൽ 4G ഹാൻഡ്സെറ്റാണിത്. 6300mAh പവർഫുൾ ബാറ്ററിയും, ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറുമാണ് സ്മാർട്ഫോണിലുള്ളത്. ഈ റിയൽമി നാർസോ 80 ലൈറ്റ് നിങ്ങൾക്ക് ഇന്ന് മുതൽ പർച്ചേസ് ചെയ്യാം. ഉച്ചയ്ക്ക് 12 മണി മുതൽ റിയൽമി 4ജിയുടെ വിൽപ്പന ആരംഭിച്ചു.
SurveyRealme Narzo 80 Lite വിലയും ലോഞ്ച് ഓഫറുകളും
റിയൽമി നാർസോ 80 ലൈറ്റ് 4ജിയ്ക്ക് രണ്ട് വേരിയന്റുകളാണുള്ളത്. 4GB+128GB സ്റ്റോറേജിന് 7299 രൂപയാകും. 6 ജിബി + 128 ജിബി വേരിയന്റിന് 8299 രൂപയുമാണ് വില. ആദ്യ വിൽപ്പനയിൽ 700 രൂപ കിഴിവ് ലഭിക്കുന്നു. ഇന്ന് ആരംഭിച്ച വിൽപ്പനയിൽ 4 ജിബി + 128ജിബി സ്മാർട്ഫോണിന് 6599 രൂപയാകുന്നു. 6 ജിബി + 128 ജിബി റിയൽമി ഫോണിന് 7599 രൂപയാകും.
ആമസോൺ വഴി ഫോൺ ഓൺലൈൻ പർച്ചേസ് ചെയ്യാം. ഒബ്സിഡിയൻ ബ്ലാക്ക്, ബീച്ച് ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

റിയൽമി നാർസോ 80 ലൈറ്റ്: ഫീച്ചറുകൾ എന്താണ്?
ഫോണിൽ 6.74 ഇഞ്ച് HD+ LCD സ്‌ക്രീനുണ്ട്. ഇത് 720 x 1,600 പിക്‌സൽ റെസല്യൂഷനുള്ള ഫോണാണ്. 90Hz റിഫ്രഷ് റേറ്റും, 180Hz വരെ ടച്ച് സാമ്പിൾ റേറ്റും ഡിസ്പ്ലേയ്ക്കുണ്ട്. ഇതിൽ ആർമർഷെൽ പ്രൊട്ടക്ഷനും, മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസും കൊടുത്തിട്ടുണ്ട്.
റിയൽമി നാർസോ 80 ലൈറ്റ് ഹാൻഡ്സെറ്റിൽ ഒരു ഒക്ടാ-കോർ യൂണിസോക് T7250 SoC പ്രോസസറുണ്ട്. ഇതിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ഓപ്പറേറ്റിങ് സിസ്റ്റം നൽകിയിരിക്കുന്നു. ക്യാമറയിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറുണ്ട്. ഇതിൽ മറ്റൊരു സെക്കൻഡറി സെൻസറും കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്ത് f/2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
6,300mAh ബാറ്ററിയാണ് ഫോണിലുള്ളത്. 15W വയർഡ് ചാർജിങ്ങും, 5W റിവേഴ്‌സ് വയർഡ് ചാർജിംഗും റിയൽമി നാർസോ 80 ലൈറ്റ് പിന്തുണയ്ക്കുന്നു. ഈ ബജറ്റ് ഫോൺ 20.7 മണിക്കൂർ യൂട്യൂബ് പ്ലേബാക്കും വാഗ്ദാനം ചെയ്യുന്നു.
കണക്റ്റിവിറ്റിയിലേക്ക് വന്നാൽ 4G, ബ്ലൂടൂത്ത് 5.2, വൈ-ഫൈ 5, ജിപിഎസ് ഓപ്ഷനുകളുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജിങ് സാധ്യമാണ്. പൊടിയും, വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ്ങുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile