Samsung Galaxy M17e 5G: 6000mAh ബാറ്ററിയും 6 വർഷത്തെ അപ്‌ഡേറ്റും! വിലക്കുറവിൽ ഇന്ന് മുതൽ

ക്യാമറയിലെ ഭീമന്മാരായ സാംസങ്ങിൽ നിന്നുള്ള പവർഫുൾ സ്മാർട്ട് ഫോണാണ് Samsung Galaxy M17e 5G. ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫോണിന്റെ വിൽപ്പന ആരംഭിച്ചു. ദീർഘകാലം ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഫോൺ അവതരിപ്പിച്ചത്. 6 വർഷത്തെ സോഫ്റ്റ് വെയർ, സെക്യൂരിറ്റി അപ്ഡേറ്റുകളിലാണ് സാംസങ് ഇലക്ട്രോണിക്സിന്റെ പുതിയ മോഡൽ പുറത്തിറക്കിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇന്ത്യയിൽ വിൽപന ആരംഭിച്ചു. ആമസോൺ, സാംസങ് വെബ്‌സൈറ്റുകൾ വഴി ഓഫറുകളിലൂടെ ഫോൺ വാങ്ങിക്കാം. ബാങ്ക് ഓഫറുകൾ ഉൾപ്പെടെയുള്ള ആകർഷകമായ വിലക്കുറവ് ഇന്നത്തെ വിൽപ്പനയിൽ ലഭിക്കുന്നു.

50MP മെയിൻ ക്യാമറയും 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയുമുള്ള സ്മാർട്ട് ഫോണാണിത്. സാംസങ് ഗാലക്സി M17e 5ജിയുടെ പ്രത്യേകതകളും വിലയും ഓഫറുകളും വിശദമായി അറിയാം.

Samsung Galaxy M17e 5G Price, Sale India

ഗാലക്‌സി M17e 5ജി രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചത്. 4 ജിബി + 128 ജിബി സ്റ്റോറേജുള്ള ബേസിക് മോഡലിന് 12,999 രൂപ മുതൽ വിലയാകുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് ഏകദേശം 15,499 രൂപയാണ് വില. ഈ സാംസങ് ഫോണിന് 1000 രൂപ അധിക കിഴിവും ലഭിക്കും. 11999 രൂപ മുതൽ ഇന്നത്തെ വിൽപ്പനയിൽ നിന്ന് ഫോൺ വാങ്ങിക്കാം.

സ്മാർട്ട് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത് ആമസോൺ, സാംസങ്.കോം സൈറ്റുകളിലാണ്. തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.

Also Read: 40+ Eid-ul-Fitr Wishes in Malayalam: പ്രിയപ്പെട്ടവർക്കായി സ്നേഹവും സാഹോദര്യവും നിറഞ്ഞ ഈദ് ആശംസകൾ, GIF, ഫോട്ടോകൾ!

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :