15999 രൂപ വിലയാകുന്ന പുതിയ Samsung Galaxy A07 5G, 6000mAh പവർഫുൾ ബാറ്ററിയും

Updated on 05-Feb-2026

ഒരു പവർഫുൾ സ്മാർട്ട് ഫോൺ ആണ് സാംസങ് ഇന്ത്യയിൽ പുതിയതായി അവതരിപ്പിച്ചത്. 6000mAh പവർഫുൾ ബാറ്ററിയുള്ള Samsung Galaxy A07 5G പുറത്തിറങ്ങി. 15999 രൂപ മുതൽ വിലയാകുന്ന ഹാൻഡ്സെറ്റ് മൂന്ന് കിടിലൻ നിറങ്ങളിൽ ലഭിക്കുന്നു. ഇതിന്റെ വിൽപ്പന ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു.

Samsung Galaxy A07 5G Features

6.7 ഇഞ്ച് എച്ച്‌ഡി+ ഐപിഎസ് എൽസിഡി സ്‌ക്രീനുള്ള ഫോണാണിത്. ഇതിന് 120Hz വരെ റിഫ്രഷ് റേറ്റ്, 800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8-ൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഈ സാംസങ് ഫോൺ ഡ്യുവൽ സിം പിന്തുണയ്ക്കുന്നു.

സാംസങ് ഗാലക്‌സി എ07 5ജിയിൽ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണുള്ളത്. 2.4GHz പീക്ക് ക്ലോക്ക് സ്പീഡിൽ പ്രവർത്തിക്കുന്ന പ്രോസസറാണിത്. 6GB വരെ റാമും 128GB ഓൺബോർഡ് സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നതാണ് പുതിയ സാംസങ് സ്മാർട്ട് ഫോൺ.

ഡ്യുവൽ റിയർ ക്യാമറയിലാണ് സാംസങ് ഗാലക്‌സി എ07 5ജി അവതരിപ്പിച്ചത്. ഈ എ സീരീസ് ഫോണിൽ 50-മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്.ഓട്ടോ ഫോക്കസും 10x വരെ ഡിജിറ്റൽ സൂം ഇത് സപ്പോർട്ട് ചെയ്യുന്നു. 2-മെഗാപിക്സൽ ഡെപ്ത് സെൻസറും പിൻവശത്ത് നൽകിയിരിക്കുന്നു. എന്നാൽ ഫോണിന് മുൻവശത്ത്, 8-മെഗാപിക്സൽ സെൽഫി ക്യാമറയാണ് വരുന്നത്. ഇതിൽ 1080p/30 fps വരെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കും.

More From Digit: ഈ ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം Amazon തന്നെ! Samsung Galaxy S25 FE വലിയ വിലക്കുറവിൽ…

6,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി A07 5ജിയിലുള്ളത്. 25W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. 5G, 4G LTE കണക്റ്റിവിറ്റി ഇതിലുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് 5.3, യുഎസ്ബി Type-C പോർട്ട് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഫോണിൽ GPS, GLONASS, BeiDou, Galileo, QZSS എന്നീ കണക്റ്റിവിറ്റി ഫീച്ചറുകളുമുണ്ട്.

സാംസങ് ഗാലക്സി എ07 5ജിയിൽ ആക്‌സിലറോമീറ്റർ, ഫിംഗർപ്രിന്റ് സെൻസർ, ഗൈറോസ്‌കോപ്പ്, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. 199 ഗ്രാം ഭാരമുള്ള ഫോണാണ് പുതിയ സാംസങ് ഹാൻഡ്സെറ്റ്.

സാംസങ് ഗാലക്സി എ07 5ജി ഇന്ത്യയിലെ വില

ഇനി പുതിയ സാംസങ് സ്മാർട്ട് ഫോണിന്റെ ഇന്ത്യയിലെ വില എത്രയാണെന്ന് നോക്കാം. സാംസങ് ഗാലക്സി എ07 5ജി രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്നു. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 15,999 രൂപയാകുന്നു. ടോപ് വേരിയന്റായ 6 ജിബി + 128 ജിബി ഫോണിന്റെ വില 17,999 രൂപയാണ്. ഇതിന് എസ്‌ബി‌ഐ, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾ വഴി ഇളവ് നേടാം. സാംസങ് ഗാലക്‌സി എ07 5ജിയ്ക്ക് 1,000 രൂപ തൽക്ഷണ ക്യാഷ്ബാക്ക് ഇങ്ങനെ ലഭിക്കുന്നു.

സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴി രാജ്യത്ത് ലഭ്യമാണ്. ലൈറ്റ് വയലറ്റ്, ലൈറ്റ് ഗ്രീൻ, ബ്ലാക്ക് നിറങ്ങളിൽ സാംസങ് ഗാലക്‌സി എ07 5ജി വാങ്ങിക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :