VIVO X100 Pro
പ്രീമിയം സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് Zeiss പവേർഡ് വിവോ ഫോൺ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വിപണിയെ ആകർഷിച്ച Zeiss ക്യാമറ കരുത്തുമായി എത്തിയ Vivo X100 Pro 5G ഇപ്പോൾ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാം. പ്രൊഫഷണൽ ഫോട്ടോഗ്രാഫി നിലവാരവും മനോഹരമായ ഡിസൈനും ഒത്തുചേരുന്ന ഫോണിന് ഫ്ലിപ്കാർട്ടിലാണ് ഓഫർ.
16GB റാം, 512GB സ്റ്റോറേജ് മോഡലിന് ആമസോണിലും സമാനമായ വിലയാണെങ്കിലും, ഫ്ലിപ്കാർട്ട് 3000 രൂപയോളം ബാങ്ക് ഇളവ് തരുന്നുണ്ട്. ഈ പരിമിതകാല ഓഫറിനെ കുറിച്ച് കൂടുതലറിയാം.
16GB റാം, 512GB സ്റ്റോറേജെന്നത് ടോപ് സ്റ്റോറേജ് സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്നവർക്ക് മികച്ച ഡീലാണ്. ഫോണിന്റെ യഥാർത്ഥ വിലയിൽ നിന്ന് വമ്പിച്ച കിഴിവ് ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തുന്നവർക്കാണ് ഈ ഇളവ് ലാഭകരമാകുന്നത്.
16GB + 256GB വിവോ എക്സ്100 പ്രോ 5ജി 59999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വളരെ വിലക്കുറവിൽ വാങ്ങിക്കാൻ ഫ്ലിപ്കാർട്ടിലെ എക്സ്ചേഞ്ച്, ബാങ്ക് കിഴിവുകൾ പ്രയോജനപ്പെടുത്താം.
3000 രൂപയുടെ ബാങ്ക് ഓഫറും Rs 3000 എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നു. 56999 രൂപയ്ക്ക് സ്മാർട്ട്ഫോൺ എക്സ്ചേഞ്ചിലൂടെ വാങ്ങാം. ഇതിൽ ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 53999 രൂപയ്ക്ക് ഹാൻഡ്സെറ്റ് കൈയിലെത്തും. കാരണം SBI അല്ലെങ്കിൽ ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 3000 രൂപ കിഴിവുണ്ട്. എക്സ്ചേഞ്ച് തെരഞ്ഞെടുക്കാത്തവർക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് 56999 രൂപയ്ക്കും ലഭിക്കും (ബാങ്ക് ഓഫർ 3000 രൂപ).
വിവോ എക്സ്100 പ്രോ 5ജിയ്ക്ക് ഫ്ലിപ്കാർട്ടിൽ 2110 രൂപയുടെ ഇഎംഐ ഡീലും ലഭിക്കും. 36 മാസത്തേക്കുള്ള ഇഎംഐ ഓഫറാണ് ഫ്ലിപ്കാർട്ട് പരിമിതകാല ഓഫറിൽ അനുവദിച്ചിട്ടുള്ളത്.
Also Read: 10001 mAh ബാറ്ററിയോ! പവർ ബാങ്കിന്റെ പവറുള്ള Realme Narzo Power 5G ഇന്ത്യയിൽ, വെറും Rs 23999 മുതൽ
പ്രൊഫഷണൽ ക്യാമറ ഫോൺ എന്ന പേരിൽ വിപണിശ്രദ്ധ നേടിയ പ്രീമിയം സ്മാർട്ട്ഫോണാണിത്. ബോക്കെ ഇഫക്റ്റും ക്ലാരിറ്റിയുമുള്ള ഫോട്ടോഗ്രാഫിയ്ക്ക് ഇതിൽ Zeiss പോർട്രെയ്റ്റ് മോഡുകളുണ്ട്. ഹൈ-ഗ്രാഫിക്സ് ഗെയിമുകൾക്കും അത്യാവശ്യം മികച്ച പെർഫോമൻസ് തന്നെ ലഭിക്കും. ഈ വിവോ ഫോണിൽ 5400mAh ബാറ്ററിയുണ്ടെന്നതും മറ്റൊരു ഹൈലൈറ്റാണ്. ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, പർച്ചേസിന് മുമ്പ് വിവോ എക്സ്100 പ്രോയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ പോലുള്ള ഫീച്ചറുകൾ എന്തൊക്കെയാണെന്നും ഇവിടെ പരിശോധിക്കാം.