Vivo V60 5G Price drop over by Rs 5000 on Amazon deal
മലയാളികളുടെ ഫേവറിറ്റ് സ്മാർട്ട് ഫോൺ ബ്രാൻഡിൽ നിന്നും ഇതാ ഉഗ്രനൊരു ഓഫർ. 50MP ZEISS ക്യാമറ Vivo V60 5G ഏറ്റവും വിലക്കിഴിവിൽ വാങ്ങാം. ആമസോൺ ഇന്ത്യയിലാണ് ഇളവ് പ്രഖ്യാപിച്ചത്. 10000 രൂപയോളം ഇളവ് വിവോ വി60 5ജി ഈ ഫോണിന് അനുവദിച്ചിരിക്കുന്നു.
8GB RAM, 256GB സ്റ്റോറേജുള്ള ഫോണിന്റെ വില 43,999 രൂപയാണ്. സീസ് ട്രിപ്പിൾ ക്യാമറയുള്ള ഫോണാണ് വിവോയുടെ വി60 5ജി. ആമസോണിൽ 10000 രൂപയോളം ഇളവാണ് ലഭിക്കുന്നത്. ഇപ്പോൾ ഓഫറിൽ ഇതിന് 33,198 രൂപയാണ് വിലയാകുന്നത്. 995 രൂപയുടെ ക്യാഷ്ബാക്ക് ആമസോൺ പേ പേയ്മെന്റിലൂടെ ലഭിക്കും.
30,550 രൂപയ്ക്ക് ഫോൺ എക്സ്ചേഞ്ചിലൂടെയും വാങ്ങിക്കാവുന്നതാണ്. വിവോ വി60 5ജിയ്ക്ക് 1,167 രൂപയുടെ ഇഎംഐ ഡീലും ഫോണിൽ ലഭിക്കുന്നു. മൂൺലൈറ്റ് ബ്ലൂ നിറത്തിലുള്ള വിവോ ഫോണിനാണ് കിഴിവ്.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് അമോലെഡ് പാനലാണ് സ്മാർട്ട് ഫോണിൽ കൊടുത്തിരിക്കുന്നത്. ഇതിന് 5,000 നിറ്റുകളുടെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ചെയ്യുന്നു. ഇത് 4nm സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. 12GB വരെ LPDDR4x റാമും 512GB വരെ UFS 2.2 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.
90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള വൻ ബാറ്ററി ഇതിൽ കൊടുത്തിരിക്കുന്നു. സ്മാർട്ട്ഫോണിൽ 6,500 mAh ബാറ്ററി നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫൺടച്ച്‌ഒഎസ് 15 ഒഎസ്സാണ് ഇതിലുള്ളത്.
More From Digit: Samsung Galaxy S25 Ultra വിലയിടിഞ്ഞു, സാംസങ് ഗാലക്‌സി എസ് 26 അൾട്രാ ലോഞ്ച് വരെ കാത്തിരിക്കണോ?
ക്യാമറയിലേക്ക് വന്നാൽ ഫോണിന്റെ പിൻഭാഗത്ത് ഒരു ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഈ മൂന്ന് സെൻസറുകളും OIS ഉള്ള ZEISS ക്യാമറയിൽ പ്രവർത്തിക്കുന്നു.
50 MP ZEISS ടെലിഫോട്ടോ ക്യാമറ, 50 MP പ്രൈമറി ക്യാമറയും ഇതിലുണ്ട്. സ്മാർട്ട്ഫോണിൽ 8 MP ZEISS-ട്യൂൺ ചെയ്ത അൾട്രാവൈഡ് സെൻസർ കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്‌ഫോണിന്റെ മുൻവശത്ത് 50MP ക്യാമറയുണ്ട്.