Vivo V30 Pro
സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ കാത്തിരുന്ന Vivo V30 Pro ഇപ്പോൾ ആമസോണിൽ അവിശ്വസനീയമായ വിലക്കുറവിൽ വാങ്ങാം. ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് ഔട്ടായ വിവോ ഫോണിന് ആമസോണിൽ ഗംഭീര കിഴിവാണ് അനുവദിച്ചിരിക്കുന്നത്. പ്രീമിയം Zeiss ലെൻസ് സപ്പോർട്ടുള്ള, ട്രിപ്പിൾ റിയർ ക്യാമറയിലാണ് ഫോൺ പുറത്തിറക്കിയത്. പ്രീമിയം Zeiss ക്യാമറ 5G വേഗതയും മികച്ച ഡിസൈനുമുള്ള ഒത്തുചേരുന്ന ഫോൺ ഇത്രയും വിലക്കുറവിൽ വേറെ കിട്ടില്ല.
ആമസോൺ ഇന്ത്യ ഫോണിന് 1500 രൂപയുടെ ബാങ്ക് കിഴിവും കൊടുത്തിട്ടുണ്ട്. 1000 രൂപയ്ക്ക് മുകളിൽ ഫോണിന് എക്സ്ചേഞ്ച് ഡീലും ഇഎംഐ ഡീലും ലഭ്യമാണ്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണാണിത്. ഫ്ലിപ്കാർട്ടിൽ വിറ്റുതീർന്ന ഫോണിന് ആമസോണിൽ പരിമിതകാലത്തേക്കാണ് ഓഫർ അനുവദിച്ചിട്ടുള്ളത്. ഫോണിന്റെ സ്റ്റോക്ക് തീരുന്നതിന് മുമ്പേ വിവോ വി30 പ്രോ വാങ്ങിക്കാം.
വിവോയുടെ ഈ പ്രീമിയം സ്മാർട്ട്ഫോണിന്റെ സവിശേഷതകളും വിലയും ഓഫറുകളും വിശദമായി അറിയാം.
256 ജിബി സ്റ്റോറേജും 8 ജിബി റാമുമുള്ള ഫോണിന്റെ വില 46,999 രൂപയാണ്. 12000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നത്. 34,999 രൂപയ്ക്ക് വിവോ വി30 പ്രോ 5ജി ആമസോണിൽ ഇപ്പോൾ വിൽക്കുന്നു. സ്മാർട്ട് ഫോണിന് 1500 രൂപയുടെ ബാങ്ക് കിഴിവ് ലഭ്യമാണ്. ആക്സിസ് ബാങ്ക് കാർഡ് വഴി ഈ ഓഫർ പ്രയോജനപ്പെടുത്താം. ഇങ്ങനെ വിവോ വി30 പ്രോ 33000 രൂപ റേഞ്ചിൽ സ്വന്തമാക്കാം.
ഈ ഫോൺ 33150 രൂപയുടെ എക്സ്ചേഞ്ചിലും വാങ്ങിക്കാം. ഇതിൽ ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ 32000 രൂപ റേഞ്ചിൽ വിവോ വി30 പ്രോ ലഭ്യമാകും. 1,230 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഇന്ത്യ തരുന്നു.
50 എംപി ട്രിപ്പിൾ ക്യാമറയും, 50എംപി സെൽഫി ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. ഈ വിവോ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ താഴെ കൊടുക്കുന്നു.