Samsung Deal: ആദായ വിൽപ്പന, 50MP Triple Camera Samsung Galaxy ഫോണിന് അടിപൊളി ഓഫർ
Samsung Galaxy A15 5G-ന് വമ്പിച്ച വിലക്കിഴിവ് ലഭിക്കുന്നു
ഗാലക്സി A15 5G മൂന്ന് വേരിയന്റുകൾക്കും വിലക്കിഴിവുണ്ട്
Triple ക്യാമറ യൂണിറ്റുള്ള സാംസങ് ഫോണുകളാണിത്
Samsung Galaxy ഫോണുകൾക്ക് എപ്പോഴും ക്യാമറയ്ക്ക് പേരുകേട്ടതാണ്. മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് വേണ്ടവർക്ക് ഗാലക്സി ഫോണുകൾ വാങ്ങാം. Triple ക്യാമറ യൂണിറ്റുള്ള സാംസങ് ഫോണിന് ഇപ്പോൾ വമ്പിച്ച വിലക്കിഴിവ് ലഭിക്കുന്നു. Samsung Galaxy A15 5G ആണ് ഓഫറിൽ വിൽക്കുന്നത്.
Surveyഓൺലൈനിലും ഓഫ് ലൈനിലും സ്മാർട്ഫോണിന് വിലക്കിഴിവുണ്ട്. എന്നാൽ ആമസോണിലാണ് ഗംഭീര ഓഫർ നൽകുന്നത്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് Samsung Galaxy A15 5G-യ്ക്കുള്ളത്.
Samsung Galaxy A15 ഓഫർ

ഗാലക്സി A15 5G മൂന്ന് വേരിയന്റുകൾക്കും വമ്പിച്ച വിലക്കിഴിവുണ്ട്. 23 ശതമാനം വരെ ഡിസ്കൌണ്ട് ഇങ്ങനെ നേടാനാകും. ഓൺലൈനിലും ഓഫ്‌ലൈനിലും ഫോൺ വാങ്ങുന്നതിന് ലഭ്യമാണ്.
6GB+128GB ഫോണിന് 15,499 രൂപയാണ് ആമസോണിലെ വില. 8GB + 128GB സ്റ്റോറേജിനാണ് ഗംഭീര വിലക്കിഴിവ് ലഭിക്കുന്നത്. 16,999 രൂപയ്ക്ക് നിങ്ങൾക്ക് 8ജിബി ഫോൺ ലഭിക്കും. 8GB + 256GB മോഡലിന് 19,999 രൂപയാകും.
Samsung Galaxy A15 സ്പെസിഫിക്കേഷൻ
FHD+ റെസല്യൂഷനുള്ള സ്മാർട്ഫോണാണ് സാംസങ് ഗാലക്സി A15. ഇതിന്റെ ഡിസ്പ്ലേയ്ക്ക് സുഗമമായ 90Hz റിഫ്രഷ് റേറ്റ് വരുന്നു. വാട്ടർഡ്രോപ്പ് നോച്ച് സ്ക്രീൻ ഈ ഫോണിനുണ്ട്. 6.5 ഇഞ്ച് sAMOLED ഡിസ്‌പ്ലേയുമായാണ് ഫോൺ വരുന്നത്.
വലതുവശത്ത് ഫോണിന്റെ പവർ ബട്ടണും വോളിയം കൺട്രോൾ ബട്ടണും നൽകിയിരിക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രോസസറാണ് ഫോണിലുള്ളത്. ഇത് ഫോട്ടോഗ്രാഫിക്കായി 50MP പ്രൈമറി ക്യാമറ നൽകിയിരിക്കുന്നു. 5MP അൾട്രാ വൈഡ് ലെൻസും ഈ ഫോണിലുണ്ട്. സാംസങ് ഗാലക്സി എ15-ൽ 2 MP ഡെപ്ത് സെൻസറും നൽകിയിരിക്കുന്നു.
25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. സാംസങ് ഇതിൽ 5,000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ഫോണിൽ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറാണ്.
Read More: Samsung vs Apple: ആപ്പിളിനെ കളിയാക്കി Samsung! ഫോൾഡ് ഫോണാകുമ്പോൾ ഞങ്ങളെ അറിയിക്കൂ…
ഓഫറിൽ വാങ്ങാൻ താൽപ്പര്യമുള്ളവർക്കായി ലിങ്കും ചുവടെ നൽകുന്നു. ആമസോണിൽ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്.
പർച്ചേസിങ് ലിങ്ക്
സാംസങ് Galaxy A15 6GB+128GB: ആമസോൺ ലിങ്ക്
സാംസങ് Galaxy A15 8GB+128GB: ആമസോൺ ലിങ്ക്
സാംസങ് Galaxy A15 8GB+256GB: ആമസോൺ ലിങ്ക്
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile