First Sale: 50MP Sony LYTIA-700C പ്രൈമറി ക്യാമറയുള്ള Motorola ഫ്യൂഷൻ ഫോൺ വിൽപ്പനയ്ക്കെത്തി

Updated on 22-May-2024
HIGHLIGHTS

Motorola Edge 50 Fusion ആദ്യ വിൽപ്പന ആരംഭിച്ചു

മിഡ് റേഞ്ച് ബജറ്റിലാണെങ്കിലും ഈ മോട്ടോ ഫോണിൽ പ്രീമിയം ഫീച്ചറുകളുണ്ട്

50MP Sony LYTIA-700C പ്രൈമറി സെൻസറുള്ള സ്മാർട്ഫോണാണിത്

Motorola Edge 50 Fusion ആദ്യ വിൽപ്പന ആരംഭിച്ചു. ഫ്ലിപ്കാർട്ട് വഴിയാണ് മോട്ടോ ഫോണിന്റെ വിൽപ്പന നടക്കുന്നത്. 25000 രൂപ റേഞ്ചിൽ വരുന്ന സ്മാർട്ഫോണാണിത്. രണ്ട് വ്യത്യസ്ത വേരിയന്റുകളിലാണ് മോട്ടോ എഡ്ജ് 50 ഫ്യൂഷൻ പുറത്തിറക്കിയത്.

50MP Sony LYTIA-700C പ്രൈമറി സെൻസറുള്ള സ്മാർട്ഫോണാണിത്. ഫോണിന് പെർഫോമൻസ് നൽകുന്നത് Snapdragon 7s Gen 2 SoC പ്രോസസറാണ്. മിഡ് റേഞ്ച് ബജറ്റിലാണെങ്കിലും ഈ മോട്ടോ ഫോണിൽ പ്രീമിയം ഫീച്ചറുകളുണ്ട്. IP68 റേറ്റിങ്ങാണ് മോട്ടോ എഡ്ജ് 50 ഫ്യൂഷനിൽ വരുന്നത്.

Motorola Edge 50 Fusion ക്യാമറ

Motorola Edge 50 Fusion പ്രധാന ഫീച്ചറുകൾ

6.7 ഇഞ്ച് വലിപ്പമുള്ള ഫോണിന് വളഞ്ഞ pOLED ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 144Hz റീഫ്രെഷ് റേറ്റുംം 1,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സും ഇതിനുണ്ട്. 12GB വരെ LPDDR4X റാമും 256GB വരെ UFS 2.2 സ്റ്റോറേജും ഫോണിനുണ്ട്. സ്നാപ്ഡ്രാഗൺ 7s Gen 2 SoC ആണ് ഫോണിന്റെ പ്രോസസർ.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഹലോ യുഎക്‌സിൽ ഫോൺ പ്രവർത്തിക്കുന്നു. നാല് വർഷത്തേക്ക് മോട്ടറോള സെക്യൂരിറ്റി അപ്ഗ്രേഡ് ഉറപ്പുനൽകുന്നു. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ഈ ഫോണിലുണ്ട്. മോട്ടറോള ഫോണിൽ കരുത്തുറ്റ ബാറ്ററിയും അതിവേഗ ചാർജിങ് സപ്പോർട്ടും ലഭിക്കുന്നതാണ്. 68W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ 5,000 mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു.

Motorola Edge 50 Fusion ക്യാമറ

OIS സപ്പോർട്ടുള്ള 50MP Sony LYTIA-700C പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. കൂടാതെ 13MP അൾട്രാവൈഡ് ലെൻസും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോകൾക്കുമായി 32MP ഫ്രണ്ട് ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ചെയ്യുന്ന സ്റ്റീരിയോ സ്പീക്കറുകളും നൽകിയിരിക്കുന്നു.

വിലയും വിൽപ്പനയും

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ആദ്യ വിൽപ്പന മെയ് 22-ന് ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ പർച്ചേസ് ചെയ്യാം. ഫ്ലിപ്പ്കാർട്ട് വഴി ഓൺലൈനായി വാങ്ങാവുന്നതാണ്. ഇന്ത്യയിലെ പ്രമുഖ ഓഫ്‌ലൈൻ സ്റ്റോറുകളിലും മോട്ടോ എഡ്ജ് 50 ഫ്യൂഷൻ വാങ്ങാനാകും.

Read More: 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം, 150W SUPER VOOC ചാർജിങ്ങുള്ള Realme GT 6T ഇതാ| TECH NEWS

മോട്ടോയുടെ ബേസിക് മോഡൽ 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണാണ്. ഇതിന് 22,999 രൂപയാണ് വില വരുന്നത്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 24,999 രൂപയാകും. ഫോറസ്റ്റ് ബ്ലൂ, ഹോട്ട് പിങ്ക്, മാർഷ്മാലോ ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇൻസ്റ്റന്റ് ഡിസ്കൌണ്ടുണ്ട്. 2,000 രൂപ വരെ കിഴിവ് നേടാം. ഇങ്ങനെ 20,999 രൂപയിൽ മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ സ്വന്തമാക്കാം. ഫ്ലിപ്കാർട്ട് പർച്ചേസിനുള്ള ലിങ്ക്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :