8000 രൂപ Discount! 50MP സെൽഫി സെൻസറുള്ള Vivo T3 Ultra 5G ഫ്ലിപ്കാർട്ടിൽ വൻ കിഴിവിൽ…

HIGHLIGHTS

OIS സപ്പോർട്ടുള്ള ഡ്യുവൽ ക്യാമറയും, പവർഫുൾ ബാറ്ററിയുമുള്ള മിഡ് റേഞ്ച് സ്മാർട്ഫോണാണ്

8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള വിവോ ടി3 അൾട്രായ്ക്കും 128ജിബി സ്റ്റോറേജിനും കിഴിവുണ്ട്

Vivo T3 Ultra 5G നിങ്ങൾക്ക് 8000 രൂപ കിഴിവിൽ ലഭിക്കും

8000 രൂപ Discount! 50MP സെൽഫി സെൻസറുള്ള Vivo T3 Ultra 5G ഫ്ലിപ്കാർട്ടിൽ വൻ കിഴിവിൽ…

50MP സെൽഫി സെൻസറുള്ള Vivo T3 Ultra 5G നിങ്ങൾക്ക് 8000 രൂപ കിഴിവിൽ ലഭിക്കും. 6.78 ഇഞ്ച് വലിപ്പമുള്ള വിവോ 5ജി സ്മാർട്ഫോണിനാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. OIS സപ്പോർട്ടുള്ള ഡ്യുവൽ ക്യാമറയും, പവർഫുൾ ബാറ്ററിയുമുള്ള മിഡ് റേഞ്ച് സ്മാർട്ഫോണാണ്. ഫ്ലിപ്കാർട്ടിൽ വമ്പിച്ച കിഴിവാണ് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Vivo T3 Ultra 5G: ഓഫർ

8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള വിവോ ടി3 അൾട്രായ്ക്കും 128ജിബി സ്റ്റോറേജിനും കിഴിവുണ്ട്. 37,999 രൂപയാണ് ഫോണിന്റെ ഒറിജിനൽ വില. 5000 രൂപ കിഴിവിൽ 28,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓൾ ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 3000 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെ 8000 രൂപയുടെ ഡിസ്കൌണ്ട് സ്വന്തമാക്കാം. 25999 രൂപയ്ക്ക് 256ജിബിയുടെ വിവോ ടി3 അൾട്രാ വാങ്ങാനാകും.

പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ 21800 രൂപയ്ക്ക് വാങ്ങാം. ബാങ്ക് ഓഫർ കൂടി ഉൾപ്പെടുത്തി 18800 രൂപയ്ക്ക് ലഭിക്കും.

Vivo T3 Ultra
Vivo T3 Ultra

വിവോ ടി3 അൾട്രാ: സ്പെസിഫിക്കേഷൻ

വിവോ ടി3 അൾട്രാ 6.78 ഇഞ്ച് 1.5K റെസല്യൂഷനുള്ള ഫോണാണ്. ഇതിൽ കർവ്ഡ് AMOLED ഡിസ്പ്ലേയാണുള്ളത്. ഫോൺ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. ഡിസ്പ്ലേയ്ക്ക് 4,500nits പീക്ക് ബ്രൈറ്റ്നസുമുണ്ട്.

ഒക്ടാ-കോർ 4nm മീഡിയടെക് ഡൈമെൻസിറ്റി 9200+ ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 12GB വരെ LPDDR5X റാമും 256GB വരെ UFS 3.1 ഓൺബോർഡ് സ്റ്റോറേജുമുള്ള സ്മാർട്ഫോണാണ്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 14 ആണ് പ്രോസസർ. വിവോ ടി3 അൾട്രായിൽ ഓട്ടോഫോക്കസും OIS സപ്പോർട്ടുമുണ്ട്. ഫോണിന്റെ മെയിൻ ക്യാമറ 50MP സോണി IMX921 സെൻസറാണ്. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിലെ മറ്റൊരു സെൻസർ 8MP വൈഡ് ആംഗിൾ ഷൂട്ടറാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഓട്ടോഫോക്കസ് സപ്പോർട്ടുള്ള 50MP സെൻസറുണ്ട്. ഇതിൽ വിവോ VC കൂളിംഗ് സിസ്റ്റവും നൽകിയിട്ടുണ്ട്.

5,500mAh ബാറ്ററിയാണ് വിവോ T3 അൾട്രയിലുള്ളത്. ഈ പവർഫുൾ ബാറ്ററി 80W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു. പൊടി, വെള്ളം പ്രതിരോധിക്കാൻ IP68-റേറ്റിങ്ങുണ്ട്. ഫോണിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ കൊടുത്തിരിക്കുന്നു.

ബ്ലൂടൂത്ത് 5.3, 5G, GPS, FM റേഡിയോ, GPS, Wi-Fi കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. USB ടൈപ്പ്-സി ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇതിന് 192 ഗ്രാം ഭാരമാണുള്ളത്.

Also Read: OnePlus 13s Launch: 512GB സ്റ്റോറേജിൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസുമായി 50MP ഡ്യുവൽ ക്യാമറ വൺപ്ലസ് ഇതാ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo