50MP ക്യാമറ Samsung 5G ഫോൺ 5000 രൂപ വിലക്കുറവിൽ, ഈ ഓഫർ വിട്ടുകളയാത്തതാണ് ബുദ്ധി…

HIGHLIGHTS

Samsung Galaxy M16 5G നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ സ്വന്തമാക്കാനാകും

സ്മാർട്ഫോണിന്റെ വില ഒറ്റയടിക്ക് 5000 രൂപയാണ് വെട്ടിക്കുറച്ചത്

താങ്ങാനാവുന്ന 5G ഫോൺ നോക്കുന്നവർക്ക് ഗാലക്സി എം16 അനുയോജ്യമാണ്

50MP ക്യാമറ Samsung 5G ഫോൺ 5000 രൂപ വിലക്കുറവിൽ, ഈ ഓഫർ വിട്ടുകളയാത്തതാണ് ബുദ്ധി…

നിങ്ങൾ ഒരു Samsung 5G ആരാധകനാണോ? എങ്കിൽ ഈ അതിശയകരമായ ഓഫർ മിസ്സാക്കണ്ട. കൊറിയൻ സ്മാർട്ഫോൺ കമ്പനിയുടെ ബജറ്റ് സ്മാർട്ഫോൺ ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യാം. Samsung Galaxy M16 5G നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ സ്വന്തമാക്കാനാകും. ഇതിനായി ആമസോണിലാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Samsung 5G Discount എങ്ങനെയുണ്ട്?

6 വർഷം വരെ OS അപ്‌ഡേറ്റുകളോടെയാണ് Samsung Smart phone അവതരിപ്പിച്ചത്. ഇത് പ്രീമിയം പെർഫോമൻസും മികച്ച ക്യാമറ ക്വാളിറ്റിയും ദീർഘകാല സോഫ്റ്റ്‌വെയർ സപ്പോർട്ടോടെയുമാണ് അവതരിപ്പിച്ചിട്ടുള്ളത്.

Samsung Galaxy M16 5G gets massive price drops
Samsung Galaxy M16 5G

സ്മാർട്ഫോണിന്റെ വില ഒറ്റയടിക്ക് 5000 രൂപയാണ് വെട്ടിക്കുറച്ചത്. 4GB RAM + 128GB വേരിയന്റിന് വിപണി വില 15,999 രൂപയാണ്. എന്നാൽ ആമസോൺ ഓഫറിൽ 10,749 രൂപ മാത്രമാണ് ചെലവാകുക. ₹600 നോ-കോസ്റ്റ് ഇഎംഐയും, കൂടാതെ 521 രൂപയുടെ ഇഎംഐ ഡീലും ലഭിക്കും.

6GB RAM + 128GB സ്റ്റോറേജിന് 17499 രൂപയാകുന്നു. എന്നാൽ ഓഫറിൽ വാങ്ങുമ്പോൾ 11,999 രൂപയ്ക്ക് സ്വന്തമാക്കാം. 18499 രൂപ വില വരുന്ന 8GB RAM + 128GB ഫോണിനും കിഴിവുണ്ട്. ആമസോണിൽ ഈ കോൺഫിഗറേഷനിലെ ഫോണിന് ഇപ്പോൾ വില 13,499 രൂപ മാത്രമാണ്.

Galaxy M16 5G ഫീച്ചറുകൾ എന്തൊക്കെയെന്നോ?

താങ്ങാനാവുന്ന 5G ഫോൺ നോക്കുന്നവർക്ക് ഗാലക്സി എം16 അനുയോജ്യമാണ്. ഈ സ്മാർട്ഫോണിന് ആമസോണിൽ അത്യാകർഷകമായ കിഴിവും കൂടിയുണ്ട്. ഒഎസ് അപ്ഡേറ്റ്, ക്യാമറ, പെർഫോമൻസ് എന്നിവയിൽ വിലയ്ക്ക് അനുസരിച്ചുള്ള പെർഫോമൻസ് ഉറപ്പിക്കാം.

ഏറ്റവും മികച്ച ബജറ്റ് 5G സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് Galaxy M16 5G. 1080×2340 പിക്സൽ റെസല്യൂഷനാണ് ഇതിനുള്ളത്. 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയിൽ നിർമിച്ചിരിക്കുന്നു. 90Hz റിഫ്രഷ് റേറ്റും, 800 നിറ്റ്സ് ബ്രൈറ്റ്നെസ്സുമുണ്ട്.

മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 1.5 TB വരെ ഇതിന്റെ മെമ്മറി കപ്പാസിറ്റി വികസിപ്പിക്കാനുമാകും.

5000mAh ആണ് ഫോണിനെ പവർഫുള്ളാക്കുന്ന ബാറ്ററി. ഇത് 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെ വരുന്നു. ഒരു ബജറ്റ് ഫോണിന് ഇണങ്ങുന്ന ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഫോണിൽ കൊടുത്തിട്ടുള്ളത്. 50MP മെയിൻ സെൻസറും 5MP അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ട്. ഫോണി 2MP-യുടെ ഒരു ഡെപ്ത് സെൻസർ കൂടിയുണ്ട്. 30 fps-ൽ ഫുൾ HD വീഡിയോകൾ റെക്കോർഡ് ചെയ്യാനുള്ള ശേഷി സ്മാർട്ഫോണിനുണ്ട്. ഇതിന്റെ മുൻവശത്ത്, കാഷ്വൽ സ്‌നാപ്പുകൾക്കും വീഡിയോ കോളുകൾക്കുമായി 13MP സെൽഫി ക്യാമറയുമുണ്ട്.

Also Read: Motorola Razr 60: 50MP ക്യാമറ, 32MP സെൽഫി ക്യാമറ! നല്ല സ്റ്റൈലൻ ഫ്ലിപ് ഫോൺ നോക്കുന്നവർക്ക് ഈ പുതുമുഖം

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo