Super Deal: 50MP റിയർ ക്യാമറ, 50MP സെൽഫി ക്യാമറ Vivo 5G 4000 രൂപ ഡിസ്കൗണ്ടിൽ!
ഫാസ്റ്റ് ചാർജിങ്ങും കരുത്തൻ ബാറ്ററിയുമുള്ള Vivo T3 Ultra 5G-യ്ക്കാണ് കിഴിവ്
ഈ ഹാൻഡ്‌സെറ്റ് ആകർഷകമായി ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്
സ്മാർട്ഫോൺ ഫ്ലിപ്കാർട്ടിൽ 27000 രൂപ റേഞ്ചിൽ വാങ്ങാം
50MP Sony OIS ക്യാമറയുള്ള സ്റ്റൈലിഷ് Vivo 5G വിലക്കിഴിവിൽ വാങ്ങാം. 4000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലാണ് സ്മാർട്ഫോൺ വിൽക്കുന്നത്. ഫാസ്റ്റ് ചാർജിങ്ങും കരുത്തൻ ബാറ്ററിയുമുള്ള Vivo T3 Ultra 5G-യ്ക്കാണ് കിഴിവ്. ഈ പരിമിതകാല ഓഫർ നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് സ്വന്തമാക്കാം.
Surveyസ്റ്റൈലിഷ് Vivo 5G: ഓഫർ
ഈ ഹാൻഡ്‌സെറ്റ് ആകർഷകമായി ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. പോരാതെ ഹാൻഡ്സെറ്റിൽ മീഡിയടെക്കിന്റെ മുൻനിര പ്രോസസർ, ഡ്യുവൽ റിയർ ക്യാമറയുമുണ്ട്. കമ്പനിയുടെ സിഗ്നേച്ചർ ആയ ‘ഓറ റിംഗ് ലൈറ്റ്’ ഫീച്ചറുള്ള ഫോണാണിത്.
സ്മാർട്ഫോൺ ഫ്ലിപ്കാർട്ടിൽ 27000 രൂപ റേഞ്ചിൽ വാങ്ങാം. 8 ജിബി, 128 ജിബി കോൺഫിഗറേഷനുള്ള ഫോണിനാണ് ഓഫർ. 31,999 രൂപയാണ് ഫോണിന്റെ ലോഞ്ച് വില. എന്നാൽ ഫ്ലിപ്കാർട്ടിൽ വിവോ ടി3 അൾട്രാ 5ജിയ്ക്ക് 4,000 രൂപ കിഴിവ് ലഭിച്ചു. നിലവിൽ ഈ സ്മാർട്ട്‌ഫോൺ വെറും 27,999 രൂപയ്ക്ക് വിൽക്കുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 4,000 രൂപ വരെ 5% ക്യാഷ്ബാക്കും നേടാം.

പ്രതിമാസം 985 രൂപ നിരക്കിൽ 36 മാസത്തെ ഇഎംഐയും ലഭിക്കുന്നതാണ്. എന്നാൽ എല്ലാ സ്റ്റോറേജുകൾക്കും കളർ വേരിയന്റുകൾക്കും ഓഫറില്ല. 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫ്രോസ്റ്റ് ഗ്രീൻ കളറിന് മാത്രമാണ് കിഴിവ്. 2024 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത വിവോ ടി3 അൾട്രാ.
Vivo T3 Ultra 5G: സ്പെസിഫിക്കേഷൻ
OIS സപ്പോർട്ടുള്ള 50 മെഗാപിക്സലിന്റെ Sony IMX921 സെൻസറാണ് സ്മാർട്ഫോണിലുള്ളത്. 8MP അൾട്രാ-വൈഡ് ക്യാമറയും ഇതിൽ നൽകിയിട്ടുണ്ട്. സ്മാർട്ഫോണിലെ സെൽഫി സെൻസർ 50MP ആണ്. മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 9200+ പ്രോസസറാണ് വിവോ ടി3 അൾട്രായിൽ കൊടുത്തിട്ടുള്ളത്.
6.78-ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള ഫോണാണ് വിവോ ടി3 അൾട്രാ.5K റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 4500 nits പീക്ക് ബ്രൈറ്റ്നസ്
5500 mAh പവറാണ് ഈ വിവോ സ്മാർട്ഫോണിൽ കൊടുത്തിട്ടുള്ളത്. 80W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ഫൺടച്ച് OS 14 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറാണ് ഫോണിൽ കൊടുത്തിരിക്കുന്നത്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഫോണാണ് വിവോ ടി3 അൾട്രാ 5ജി. വെള്ളവും പൊടിയും പ്രതിരോധിക്കാനായി ഇതിൽ IP68 റേറ്റിങ്ങുണ്ട്. നിങ്ങൾ ഒരു പവർ സ്മാർട്ഫോൺ നോക്കുകയാണെങ്കിൽ, വിവോ T3 അൾട്രാ ഒരു മികച്ച ചോയിസ് തന്നെയാകും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile