Bumper Offer: 28000 രൂപ വരെ കുറച്ച് 50MP ക്യാമറ Samsung Galaxy S24 വിൽക്കുന്നു, വിട്ടുകളയുന്നത് ബുദ്ധിയല്ല!
ആമസോണിലാണ് സാംസങ് ഗാലക്സി എസ്24 സ്മാർട്ഫോണിന് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്
40000 രൂപ റേഞ്ചിൽ ഗാലക്സി എസ്24 വാങ്ങാനുള്ള സുവർണാവസരം
50MP ക്യാമറ Samsung Galaxy S24 ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യാം
50MP ക്യാമറ Samsung Galaxy S24 ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യാം. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഡിവൈസിനൊപ്പം ലോഞ്ച് ചെയ്ത സ്മാർട്ഫോണാണിത്. എസ്24 സീരീസിലെ ബേസിക് മോഡൽ ഇപ്പോൾ ആമസോണിൽ കിഴിവിൽ വിൽക്കുന്നു.
Surveyഇപ്പോൾ ഒരു മികച്ച ക്യാമറ ഫോൺ അന്വേഷിക്കുന്നവർക്ക് മിഡ് റേഞ്ച് വിലയിൽ S24 വാങ്ങാം. 40000 രൂപ റേഞ്ചിൽ ഗാലക്സി എസ്24 വാങ്ങാനുള്ള സുവർണാവസരം.
Samsung Galaxy S24 ഓഫർ
ആമസോണിലാണ് സാംസങ് ഗാലക്സി എസ്24 സ്മാർട്ഫോണിന് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഒറിജിനൽ വില 74,999 രൂപയാണ്. ആമസോണിൽ 38 ശതമാനം കിഴിവ് അനുവദിച്ചിരിക്കുന്നു.

46,740 രൂപയ്ക്കാണ് ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിന് പുറമെ മികച്ച ബാങ്ക് ഓഫറുകളും, ഇഎംഐ ഡീലുകളുംം ആമസോൺ നൽകുന്നു. HDFC ബാങ്ക് കാർഡുകളും മറ്റും ഉപയോഗിച്ചാണ് പേയ്മെന്റെങ്കിൽ, 2000 രൂപ വരെ ഇളവ് സ്വന്തമാക്കാം. ഇങ്ങനെ സാംസങ് എസ്24 ഫോൺ 44,740 രൂപയ്ക്ക് വരെ വാങ്ങാനാകും. 2,266 രൂപയുടെ ഇഎംഐ ഇളവും, 2,104 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നതാണ്. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് 44,050 രൂപയ്ക്ക് എക്സ്ചേഞ്ച് ഓഫറായും ഫോൺ നേടാം.
സാംസങ് Galaxy S24 5G: സ്പെസിഫിക്കേഷൻ
6.2 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് സാംസങ്ങിന്റെ എസ്24 എന്ന ബേസിക് എഡിഷൻ. 120 Hz റിഫ്രഷ് റേറ്റ് ആണ് ഈ സ്മാർട്ഫോണിനുള്ളത്. ഫോണിനെ കരുത്തനാക്കാൻ വേണ്ടി ഇതിൽ Exynos 2400 ഒക്ടാകോർ പ്രൊസസർ ഉണ്ട്. സ്നാപ്ഡ്രാഗണിന്റെ അത്രയും ഗംഭീര പെർഫോമൻസില്ലെങ്കിലും ഇത് ഭേദപ്പെട്ട പ്രകടനമുള്ളതാണ്.
ആൻഡ്രോയിഡ് 14 OS-ൽ പ്രവർത്തിക്കുന്ന ഫോണാണ് ഗാലക്സി എസ്24. ഇതിൽ 8GB റാമും 512GB സ്റ്റോറേജ് വേരിയന്റും വരെയുള്ള ഓപ്ഷനുണ്ട്.
ക്യാമറയിലേക്കും വീഡിയോഗ്രാഫിയിലേക്കും വന്നാൽ മികച്ച പെർഫോമൻസ് ഇതിലും പ്രതീക്ഷിക്കാം. കാരണം സാംസങ് ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത്.
50MP പ്രൈമറി ക്യാമറ ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 12MP ക്യാമറയുണ്ട്. 4,000 mAh ബാറ്ററി സ്മാർട്ഫോൺ 45W USB ടൈപ്പ്-സി വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
സാംസങ് ഗാലക്സി S24 എഡ്ജ്
ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ ഡിസൈനിൽ സാംസങ് പുതിയ ഫോൺ പുറത്തിറക്കിയിരുന്നു. S25 സീരീസിൽ മെലിഞ്ഞ ഫോണായ സാംസങ് ഗാലക്സി എസ്25 എഡ്ജാണ് കമ്പനി അവതരിപ്പിച്ചത്. 200MP റെസല്യൂഷനുള്ള പ്രൈമറി ക്യാമറയും, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറും ഇതിലുണ്ട്. മെയ് 23 മുതൽ ഫോണിന്റെ വിൽപ്പനയും ആരംഭിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile