50MP+ 50MP+ 8MP ക്യാമറ Nothing Phone 3a Pro സൂപ്പർ ഡിസ്കൗണ്ടിൽ, നതിങ് സ്പെഷ്യൽ സെയിൽ!

HIGHLIGHTS

8ജിബി റാമും 128 GB സ്റ്റോറേജുള്ള ഫോണിനാണ് ഡിസ്കൌണ്ട്

ക്യാമറയിൽ മാത്രമല്ല പവർഫുൾ ബാറ്ററിയിലും പ്രോസസറിലും കേമനായി പ്രീമിയം സെറ്റാണിത്

സ്റ്റെലിഷായ ഡിസൈനിലും നതിങ് ഫോണുകൾ പ്രശസ്തമാണ്

50MP+ 50MP+ 8MP ക്യാമറ Nothing Phone 3a Pro സൂപ്പർ ഡിസ്കൗണ്ടിൽ, നതിങ് സ്പെഷ്യൽ സെയിൽ!

Nothing Phone 3a Pro നിങ്ങൾക്ക് വമ്പിച്ച ലാഭത്തിൽ വാങ്ങാനാകും. ഇതിനായി നൌ ഓർ നതിങ് സെയിൽ സ്മാർട്ഫോൺ കമ്പനി പ്രഖ്യാപിച്ചു. കമ്പനിയുടെ ഇ-കൊമേഴ്സ് പാർട്നറായ ഫ്ലിപ്കാർട്ടിലാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാമറയിൽ മാത്രമല്ല പവർഫുൾ ബാറ്ററിയിലും പ്രോസസറിലും കേമനായി പ്രീമിയം സെറ്റാണിത്. സ്റ്റെലിഷായ ഡിസൈനിലും നതിങ് ഫോണുകൾ പ്രശസ്തമാണ്.

Digit.in Survey
✅ Thank you for completing the survey!

Nothing Phone 3a Pro ഓഫർ

8ജിബി റാമും 128 GB സ്റ്റോറേജുള്ള ഫോണിനാണ് ഡിസ്കൌണ്ട്. 32999 രൂപയാണ് നതിങ് ഫോൺ 3എ പ്രോയുടെ ഒറിജിനൽ വില. ഫോൺ ഇതുവരെ വിറ്റത് 29,999 രൂപയാണ്. ഇതിൽ നിന്നും 28999 രൂപയിലേക്ക് നതിങ് സ്മാർട്ഫോണിന്റെ വിൽപ്പന എത്തി.

Nothing Phone 3a Pro

എസ്ബിഐ ബാങ്ക് കാർഡ് വഴി 2000 രൂപയുടെ ഇളവ് നേടാനാകും. ഇങ്ങനെ 26999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാനാകും. ഫ്ലിപ്കാർട്ട് ആകർഷകമായ ഇഎംഐ ഡീലും വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി, ഐഡിഎഫ്സി, ഐസിഐസിഐ കാർഡുകളിലൂടെയും കിഴിവ് നേടാം. 21800 രൂപ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറിൽ ഫോൺ ലഭിക്കും. ഇതിലും 2000 രൂപ ബാങ്ക് ഡിസ്കൌണ്ട് ചേർത്താൽ 19800 രൂപയ്ക്ക് വാങ്ങാനാകും.

നതിങ് ഫോൺ 3a പ്രോ ഫീച്ചറുകൾ എന്തെല്ലാം?

നത്തിംഗ് ഫോൺ 3a പ്രോയിൽ 6.77 ഇഞ്ച് ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേയുണ്ട്. ഫുൾ HD+ റെസല്യൂഷനാണ് ഫോണിനുള്ളത്. 1080 x 2392 പിക്സൽ റെസല്യൂഷനും 120 Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും സ്ക്രീനിനുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OS 3.1 ആണ് ഫോണിലെ ഒഎസ്. ഇതിൽ എസ്സെൻഷ്യൽ സ്പേസ് ഉൾപ്പെടെയുള്ള എഐ ഫീച്ചറുകൾ ലഭിക്കും. 3 വർഷത്തെ ഒഎസ് അപ്ഡേറ്റും, 4 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ലഭിക്കുന്നു.

12ജിബി റാമും 256ജിബി സ്റ്റോറേജും നതിങ് ഫോൺ സപ്പോർട്ട് ചെയ്യുന്നു. സ്നാപ്ഡ്രാഗൺ 7s Gen 3 ആണ് ഫോണിലെ പ്രോസസർ. OIS, EIS സപ്പോർട്ട് ചെയ്യുന്ന 50 MP സാംസങ് സെൻസറാണ് ഫോണിലെ പ്രൈമറി ക്യാമറ. 50 MP പെരിസ്കോപ്പിക് ലെൻസ് ഇതിൽ കൊടുത്തിരിക്കുന്നു. 120° ഫീൽഡ് ഓഫ് വ്യൂവുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസറും ഫോണിനുണ്ട്.

സെൽഫി ക്യാമറയ്ക്കും വളരെ മികച്ച റെസല്യൂഷനുള്ള സെൻസറാണുള്ളത്. 4K വീഡിയോ റെക്കോഡിങ്ങിനെ പിന്തുണയ്ക്കുന്ന 50 മെഗാപിക്സലാണ് സെൻസർ. Ultra XDR സപ്പോർട്ടും, നൈറ്റ് മോഡ് സപ്പോർട്ടും ഇതിനുണ്ടാകും.

രണ്ട് ദിവസം വരെ ബാറ്ററി ലൈഫുള്ള 5,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഒരു മണിക്കൂറിനുള്ളിൽ ചാർജാകുന്ന തരത്തിൽ സ്പീഡ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. 50 W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു.

വിവോ വി50, മോട്ടറോളയുടെ Edge 50 Pro പോലുള്ള ഫോണുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന സ്മാർട്ഫോണാണിത്.

Also Read: 32MP 4K സെൽഫി ഷൂട്ടറുമായി Vivo T4 Ultra എത്തിപ്പോയി, 3000 രൂപ കിഴിവോടെ 512GB സ്റ്റോറേജ് വരെ വാങ്ങാം…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo