vivo x100 pro huge price drop only on amazon
ഒരു അത്യുഗ്രൻ ഓഫറിൽ Vivo X100 Pro വാങ്ങിയാലോ? മികച്ച ക്യാമറയും ഫ്ലാഗ്ഷിപ്പ് പെർഫോമൻസുമുള്ള ഫോണാണിത്. 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ഒറ്റയടിക്ക് ഫോണിന് 38000 രൂപ വില കുറച്ചു. ഇതിന് ആകർഷകമായ ബാങ്ക് ഇളവും പ്രഖ്യാപിച്ചു.
വളഞ്ഞ ഗ്ലാസ് ബോഡി, അലുമിനിയം ഫ്രെയിം, ലിയ വൃത്താകൃതിയിലുള്ള ZEISS-ബ്രാൻഡഡ് ക്യാമറ മൊഡ്യൂൾ എന്നിവ ഫോണിന്റെ ഹൈലൈറ്റാണ്. ആസ്റ്ററോയിഡ് ബ്ലാക്ക്, സ്റ്റാർട്ട്‌റെയിൽ ബ്ലൂ, സൺലൈറ്റ് ഓറഞ്ച് തുടങ്ങിയ നിറങ്ങളിൽ ഇത് ലഭ്യമാണ്.
96,999 രൂപയാണ് വിവോ എക്സ്100 പ്രോയുടെ ഒറിജിനൽ വില. ആമസോൺ ഇതിന് 39 ശതമാനം ഇളവ് പ്രഖ്യാപിച്ചു. എന്നുവച്ചാൽ ഫ്ലിപ്കാർട്ടിൽ പോലും ഈ ഫോൺ 77990 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ ആമസോണിൽ ഹാൻഡ്സെറ്റ് 38000 രൂപ വിലക്കുറവിൽ ലഭിക്കും. എന്നുവച്ചാൽ വിവോ എക്സ്100 പ്രോ 58,999 രൂപയ്ക്ക് വാങ്ങിക്കാം.
HDFC കാർഡിലൂടെ 1500 രൂപയുടെ കിഴിവ് ലഭിക്കും. ഇങ്ങനെ വിവോ എക്സ്100 പ്രോ 58000 രൂപയ്ക്കും താഴെ വാങ്ങിക്കാം. ആമസോൺ പേയിലൂടെ പെയ്മെന്റ് നടത്തിയാൽ 1700 രൂപയ്ക്ക് മുകളിലും ക്യാഷ്ബാക്ക് നേടാം.
സ്മാർട്ട് ഫോൺ എക്സ്ചേഞ്ചിലൂടെ വാങ്ങുന്നെങ്കിൽ 53,050 രൂപയ്ക്ക് ഇത് വാങ്ങാം. ഈ വിവോ ഫോണിന് ആമസോൺ 2,074 രൂപയുടെ ഇഎംഐ ഡീലും ലഭിക്കും. സ്റ്റോറേജും വളരെ മികച്ചതാണ്. 16GB റാമും 512GB ഇന്റേണൽ സ്റ്റോറേജ് ഇത് പിന്തുണയ്ക്കുന്നു.
വിവോയുടെ ഗംഭീരമായ ഡിസൈനും, പ്രീമിയം ഫോട്ടോഗ്രാഫി എക്സ്പീരിയൻസുമുള്ള ഫോണാണ് വിവോ എക്സ് 100 പ്രോ.
2K റെസല്യൂഷൻ സ്ക്രീനിന് 3200×1440 പിക്സൽ റെസല്യൂഷനുണ്ട്. ഇതിന് 120Hz റിഫ്രഷ് റേറ്റ്, HDR10+, 3000 nits പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടും ലഭിക്കുന്നു. സ്മാർട്ട് ഫോണിൽ 6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയാണുള്ളത്.
4nm പ്രോസസിൽ നിർമ്മിച്ചതും ഓൾ-ബിഗ്-കോർ സിപിയു ആർക്കിടെക്ചർ ഉൾക്കൊള്ളുന്നതുമായ ചിപ്പാണ് ഫോണിലുള്ളത്. മീഡിയാടെക്കിൽ നിന്നുള്ള ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണിത്. IP68 റേറ്റിങ്ങുള്ളതിനാൽ വെള്ളവും പൊടിയും പ്രതിരോധിക്കുന്നു. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും IR ബ്ലാസ്റ്ററും ഫോൺ സപ്പോർട്ട് ചെയ്യുന്നു. വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, USB 3.2 തുടങ്ങിയ ഫീച്ചറുകൾ ഫോൺ പിന്തുണയ്ക്കുന്നു.
Also Read: 84 Days Jio Plan: വിശ്വസിക്കാം, 448 രൂപയ്ക്ക് അൺലിമിറ്റഡ് കോളിങ്ങുള്ള ഒരു കിടിലൻ പ്ലാൻ
X100 പ്രോയിൽ 100W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ വിവോ നൽകിയിരിക്കുന്നത് 5400mAh ബാറ്ററിയാണ്. ഇത് ഫൺടച്ച് ഒഎസ് 14 പ്രവർത്തിക്കുന്ന സോഫ്റ്റ് വെയറാണ്.
വിവോ എക്സ് 100 പ്രോയുടെ മറ്റൊരു ഹൈലൈറ്റ് ഫോട്ടോഗ്രാഫിയാണ്. ഒഐഎസ് സപ്പോർട്ടും Zeiss ഇമേജിങ്ങുമുള്ള 50 എംപി സോണി IMX989 989 പ്രൈമറി സെൻസറും കൊടുത്തിരിക്കുന്നു. ഇതിൽ 50 എംപി അൾട്രാ-വൈഡ് സെൻസറും 50 എംപി ZEISS APO ടെലിഫോട്ടോ ലെൻസും നൽകിയിരിക്കുന്നു. വിവോ ഫോണിൽ 32 എംപി ഫ്രണ്ട് ക്യാമറയും കൊടുത്തിട്ടുണ്ട്. ഇത് 4K വീഡിയോ സപ്പോർട്ട് ചെയ്യുന്നു.